മുദ്രപത്രങ്ങളും സ്റ്റാമ്പുകളും കിട്ടാനില്ല
പാലാ: മുദ്രപത്രങ്ങളും സ്റ്റാമ്പുകളും കിട്ടാനില്ലെന്ന് പരാതി. കോടതി ആവശ്യങ്ങള്‍ക്കും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കുന്നിനും മറ്റുമായി ഉപയോഗിക്കുന്ന മുദ്രപത്രങ്ങള്‍ പാലായില്‍ കിട്ടാക്കനിയാകുന്നു.
താലൂക്ക് ഓഫിസുകളിലും മുനിസിപ്പാലിറ്റികളിലും വിവിധ ആവശ്യങ്ങള്‍ക്ക് എത്തിക്കണമെന്ന് നിര്‍ദേശിക്കുന്ന മുദ്രപത്രിങ്ങളും കോര്‍ട് ഫീ, റവന്യൂ സ്റ്റാമ്പുകളും കിട്ടാതെ ജനം വലയുന്നു. കിലോമീറ്ററുകള്‍ നടന്ന് വിവിധ സ്ഥാപനങ്ങളിലും ആധാരം എഴത്തോഫിസുകളില്‍ കയറിയിറങ്ങിയാലും ഇവ കിട്ടാനില്ലാത്ത അവസ്ഥയാണ്. 20, 50, 100, 200 രൂപയുടെ മൂല്യമുള്ള മുദ്രപത്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. ജനമരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ബാങ്ക് ലോണുകള്‍ക്കും മുദ്രപത്രങ്ങള്‍ അത്യാവശ്യമായ ഇവ കിട്ടാനുമില്ല.
മുദ്രപത്രങ്ങളും സ്റ്റാമ്പുകളും ആവശ്യത്തിന് ലഭ്യമാക്കി ജനങ്ങളുടെ ദുരിതത്തിന് അറഉതിവരുത്തണമെന്ന് പാലാ പൗരസമിതി യോഗം ആവശ്യപ്പെട്ടു. പി. പോത്തന്‍, സേബി വെള്ളരിങ്ങാട്ട്, ജെയിംസ് ചാലില്‍, മൈക്കിള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."