HOME
DETAILS
MAL
മതരഹിത വിദ്യാര്‍ഥികള്‍: പിഴവുകള്‍ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി
backup
March 31 2018 | 09:03 AM
തിരുവനന്തപുരം: ജാതിക്കോളം ഒഴിച്ചിട്ട വിദ്യാര്‍ഥികളുടെ എണ്ണമാണ് നിയമസഭയില്‍ നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
സോഫ്റ്റ്‌വെയറിലുള്ള വിദ്യാര്‍ഥികളുടെ കണക്കാണ് നല്‍കിയത്. ഇതിനു ജാതിയും മതവും വിശ്വാസവുമായി ബന്ധമില്ല. ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല എന്ന കാരണത്താല്‍ ഇവര്‍ക്ക് ജാതിയില്ലെന്നു കരതരുതെന്നും മന്ത്രി പറഞ്ഞു.
കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തും. പിഴവുകള്‍ പരിശോധിക്കാന്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."