ഇറാനെതിരെയുള്ള നീക്കം വിജയിച്ചില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ യുദ്ധം ഉണ്ടായേക്കും: സഊദി കിരീടാവകാശി
റിയാദ്: ഇറാനിലെ ആണവപരിപാടി നിര്‍ത്താനുള്ള സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങള്‍ തുടരുന്നതില്‍ സൗദി അറേബ്യ വിജയിക്കില്ലെങ്കില്‍ പത്തു പതിനഞ്ചു വര്ഷത്തിനുളില് ഇറാനുമായി യുദ്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക പോരാട്ടത്തെ ഒഴിവാക്കാന്‍ നാം വിജയിക്കേണ്ടത് അനിവാര്യമാണ്. 'നാം ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ വിജയിക്കുന്നില്ലെങ്കില്‍ 10-15 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഇറാനുമായി യുദ്ധം നടത്താന്‍ സാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു.
സൈനിക നീക്കം ഒഴിവാക്കാനായി ഇറാനുമേല്‍ ശക്തമായ സമ്മര്‍ദ്ദം അന്താരാഷ്ട്ര സമൂഹം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ മുന്‍ഗാമിയായ ബരാക്ക് ഒബാമ ആണവ കരാര്‍ ഉണ്ടാക്കിയതോടെ അവരുടെ ശക്തി അല്‍പ്പംകൂടി വര്‍ധിക്കുകയാണുണ്ടായത്.
അറേബ്യന്‍ രാജ്യങ്ങളില്‍ ഘാംനാഈ ഭരണകൂടത്തിന് ഇടപെടാന്‍ കഴിയുന്നതായും കിരീടാവകാശി രാജകുമാരന് പറഞ്ഞു.
സിറിയയിലും ഇറാഖിലും ഇറാന് സ്വാധീനം ചെലുത്തുന്നുണ്ട്. യമനിലെ ഹൂതി വിമതര്‍ക്ക് ഇറാന്റെ ആയുധങ്ങളാണ് വിതരണം ചെയ്യുന്നത്. സഊദിക്കെതിരെ തിരിയാനുള്ള ഇറാന്റെ മാര്‍ഗ്ഗമാണിത്- അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."