ഒ.എന്‍.വി പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന്
കൊല്ലം: മാസിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ഒ.എന്‍.വി മലയാളം പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ ഒ.എന്‍.വി പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാറിന്റെ ഉപ്പ എന്ന കവിതാസമാഹാഹാരം അര്‍ഹമായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ചിത്രകാരന്‍ ആശ്രാമം സന്തോഷ് രൂപകല്‍പന ചെയ്ത ഫലകവുമാണ് പുരസ്‌കാരം. ഡോ. പി.കെ ഗോപന്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത് 40 കവിതാ സമാഹാരങ്ങളാണ്.കൊല്ലം സോപാനം കലാകേന്ദ്രത്തില്‍ ഒന്‍പതിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ മുന്‍മന്ത്രി എം.എ ബേബി പുരസ്‌കാര സമര്‍പ്പണം നടത്തും. സാഹിത്യകാരന്‍ ഡോ. പി സോമന്‍ മുഖ്യപ്രഭാഷണം നടത്തും.
സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, സി.പി.എ ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍, കെ. സോമപ്രസാദ് എം.പി, എം. മുകേഷ് എം.എല്‍.എ, എം. നൗഷാദ് എം.എല്‍.എ, മേയര്‍ വി. രാജേന്ദ്രബാബു, ചിത്രകാരന്‍ ബോണി തോമസ്, ചലച്ചിത്ര അവാര്‍ഡ് ജേതാവ് രാഹുല്‍ റിജി നായര്‍, ഡോ. പി.കെ ഗോപന്‍, കുരീപ്പുഴ ശ്രീകുമാര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ. പി.കെ ഗോപന്‍, ഒ.എന്‍.വി മലയാളം പഠനകേന്ദ്രം ലൈബ്രറി പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, സെക്രട്ടറി എ. റഷീദ്, ട്രഷറര്‍ ബി. അജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."