HOME
DETAILS

ആകാശ നീലിമയില്‍ പാറിപ്പറക്കാം നമുക്ക് ഓട്ടിസംകാര്‍ക്കൊപ്പം

  
backup
April 01 2018 | 01:04 AM

autism-article-dr-ratheesh

കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാരായ റോയിയുടെയും സിന്ധുവിന്റെയും മകളാണ് റോസി. വിവാഹാനന്തരം തങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് അവര്‍ ധാരാളം സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. ആദ്യത്തെ കണ്മണി പെണ്ണായീടേണം എന്നവര്‍ കൊതിച്ചു. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആഗ്രഹിച്ചതുപോലെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നു. അവരവള്‍ക്ക് റോസി എന്ന് പേരിട്ടു. റോസിയുടെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നും സാകൂതം വീക്ഷിച്ച അവര്‍ ഓരോ ദിവസവും ആവേശത്തോടെയാണ് അനുഭവങ്ങള്‍ പങ്കിട്ടത്. റോസിക്ക് വയസ്സ് മൂന്നായി. മൂന്നാംപിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണമെന്നായിരുന്നു അവരുടെ പ്ലാന്‍. അവള്‍ പിറന്നശേഷം നാട്ടിലേക്കുള്ള ആദ്യയാത്രയായതിനാല്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് സന്തോഷം പങ്കിടണം. റോസിയുടെ പിറന്നാള്‍ ആഘോഷങ്ങളെല്ലാം ഗംഭീരമായി പൂര്‍ത്തിയാക്കിയെങ്കിലും എന്തോ ഒരു അസ്വസ്ഥത അവര്‍ക്കിടയില്‍ നിഴലിച്ചു തുടങ്ങിയിരുന്നു. 

എന്തുകൊണ്ടാണ് റോസി നമ്മെ നോക്കി പുഞ്ചിരിക്കാത്തത്? എന്തേ അവള്‍ അച്ഛാ, അമ്മേ എന്നൊന്നും വിളിക്കുന്നില്ല? എന്തുകൊണ്ടാവാം അവള്‍ അര്‍ഥമില്ലാത്ത മുദ്രകളും ആംഗ്യങ്ങളും മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നത്? സമപ്രായക്കാരായ കുട്ടികളെ കാണുമ്പോള്‍ അവര്‍ക്കൊപ്പം കൂടാന്‍ അവള്‍ തയാറാവാതിരിക്കുന്നത് എന്തുകൊണ്ടാവും? റോയിയുടെയും സിന്ധുവിന്റെയും മനസ്സില്‍ നൂറുനൂറു ചോദ്യങ്ങള്‍ ഉരുണ്ടു കൂടി.
അടുത്ത സുഹൃത്തും മിടുക്കനായ മനഃശാസ്ത്രജ്ഞനുമായ ജയപ്രകാശിനോട് അവര്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചു. വിശദമായ പരിശോധനക്ക് ശേഷം ഡോക്ടര്‍ എത്തിച്ചേര്‍ന്ന നിഗമനം അവരെ ഞെട്ടിച്ചു. തങ്ങളുടെ പൊന്നോമന ഓട്ടിസം ബാധിതയാണെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ആദ്യമാദ്യം അവര്‍ക്ക് കഴിഞ്ഞില്ല. 'അക്കാര്യം അറിഞ്ഞ നിമിഷം മുതല്‍ ഞങ്ങളുടെ വീട്ടില്‍നിന്നും ചിരി മാഞ്ഞു. വര്‍ഷങ്ങളായി മാഷേ ഞങ്ങളൊന്ന് ചിരിച്ചിട്ട്' അത്രയും പറഞ്ഞ് തീരുമ്പോഴേക്കും റോയിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 'ഞങ്ങളിപ്പോള്‍ കണ്ണീര്‍കൊണ്ടാണ് ഈ വീട്ടില്‍ വിളക്ക് കൊളുത്തുന്നത്' സിന്ധുവിന്റെ വാക്കുകള്‍ പ്രതീക്ഷ കൈവിട്ട അമ്മയുടെ രോദനമായി. പക്ഷേ സത്യത്തില്‍ നിന്നും ഒളിച്ചോടാനാവില്ലല്ലോ. അങ്ങനെയവര്‍ ഓട്ടിസത്തെക്കുറിച്ച് മനസ്സിലാക്കിത്തുടങ്ങി.
ഓട്ടിസം എന്നത് ഒരു രോഗമല്ല; അതൊരു മാനസിക വെല്ലുവിളിയാണ്. ആശയവിനിമയം, ആശയഗ്രഹണ പഠനം, സാമൂഹ്യവല്‍ക്കരണം, എന്നീ മേഖലകളിലാണ് ഓട്ടിസം ബാധിതര്‍ പ്രയാസങ്ങള്‍ നേരിടുക.
ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും മസ്തിഷ്‌കത്തിലെ കോശങ്ങളായ ന്യൂറോണുകളും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. വലക്കണ്ണി ബന്ധത്തില്‍ സംഭവിച്ച തകരാറാണ് റോസിമോള്‍ക്കും അങ്ങനെയൊരു അവസ്ഥ സമ്മാനിച്ചത്. ജനിതകമായ സവിശേഷതകള്‍, മസ്തിഷ്‌കത്തിന്റെ ഘടനാപരമായ തകരാറുകള്‍, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും സാന്നിധ്യം തുടങ്ങിയവ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങള്‍ മസ്തിഷ്‌കത്തില്‍ വരുത്തുന്നുവെന്ന് പഠനറിപ്പോര്‍ട്ടുകളുണ്ട്.
രസം (ങലൃരൗൃ്യ) എന്ന ലോഹത്തിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന മാനസികവ്യതിയാനങ്ങള്‍ക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങളുമായി വലിയ സാമ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭകാലത്ത് രസം ധാരാളമായി കലര്‍ന്നിട്ടുള്ള കടല്‍വിഭവങ്ങളുടെ ഉപയോഗം, രസം കലര്‍ന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിന്റെ ദ്വാരം അടക്കല്‍ തുടങ്ങിയവകൊണ്ട് ഗര്‍ഭസ്ഥശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത ഏറുന്നു. പുകവലിക്കുന്ന അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം രോഗമുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ രസത്തിന്റെ സാന്നിധ്യമോ പുകവലിയോ ഒന്നുമല്ലാതെയും ഓട്ടിസം ബാധിക്കാം എന്നാണ് റോസിയുടെ അനുഭവം പറയുന്നത്.
ഏകദേശം എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓട്ടിസം എന്ന ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്രലോകം ശ്രദ്ധിച്ചുതുടങ്ങിയത്. സ്വയം എന്നര്‍ഥമുള്ള 'ആട്ടോസ്' എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. 'ലിയോ കാനര്‍' എന്ന മനോരോഗ വിദഗ്ധനാണ് 1943ല്‍ ഈ പദം ആദ്യമായി ഉപയോഗിച്ചത്. കാനറിന്റെ 'ഓട്ടിസ്റ്റിക് ഡിസ്റ്റര്‍ബന്‍സസ് ഓഫ് എഫക്റ്റീവ് കോണ്ടാക്ട്' (അൗശേേെശര ഉശേൌൃയമിരല െീള അളളലരശേ്‌ല ഇീിമേര)േ എന്ന പ്രസിദ്ധമായ പ്രബന്ധത്തില്‍ വിവിധതരം കുട്ടികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. 'അവര്‍ വളരെ ബുദ്ധിമാന്മാരും അലസതക്ക് വേണ്ടിയുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നവരും സ്വാഭാവികമായ സമനിലയില്‍ നിന്നും വ്യതിചലിക്കുന്നവരുമാണ്.' ഇങ്ങനെയാണ് അദ്ദേഹം ഓട്ടിസം ബാധിച്ച കുട്ടികളെ പൊതുവില്‍ വിശേഷിപ്പിച്ചത്. തന്മയീഭാവശക്തി നഷ്ടപ്പെടുന്ന മാനസികരോഗം (ലമൃഹ്യ ശിളമിശേഹല മൗശോെ) എന്നാണ് ഈ അവസ്ഥയെ അദ്ദേഹം വിളിച്ചത്. ഇപ്പോള്‍ അത് ഓട്ടിസം എന്നറിയപ്പെടുന്നു.
വ്യത്യസ്ത മേഖലകളില്‍ കഴിവും മികവും പ്രകടമാക്കുന്നവരാണ് ഓട്ടിസം ബാധിതരില്‍ മിക്കവരും. ആ മേഖലകള്‍ കണ്ടറിഞ്ഞ് പോഷിപ്പിച്ചാല്‍ മികച്ച സംഭാവന നല്‍കാന്‍ കെല്‍പ്പുള്ളവരായി അവര്‍ മാറിയേക്കും. ലോകം കണ്ട പല മഹാന്മാരും ഓട്ടിസം ബാധിതരായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍ ഐസക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചാള്‍സ് ഡാര്‍വിന്‍, ടെമ്പിള്‍ ഗ്രാന്റിന്‍, പിയാനിസ്റ്റ് മൊസാര്‍ട്ട് മുതലായവര്‍ ഓട്ടിസ്റ്റിക്കുകളാണെന്ന് ജീവചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിവിധ വ്യക്തികളില്‍ പല നിലകളിലായിട്ടാണ് ഓട്ടിസം കാണപ്പെടുക. സംഗീതമടക്കമുള്ള പലമേഖലകളില്‍ ഓട്ടിസ്റ്റിക്കായ വ്യക്തികള്‍ ശോഭിക്കാറുണ്ട്. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളില്‍ കാണാറുണ്ട്. അതേസമയം ബുദ്ധിമാന്ദ്യം സംഭവിച്ചവരും സംസാര ശേഷിയില്ലാതവരുമായ ധാരാളം പേര്‍ ഇക്കൂട്ടത്തിലുണ്ട്. സ്വന്തമായി വരുമാനമാര്‍ഗം ആര്‍ജിക്കാനും കുടുംബം പുലര്‍ത്താനും സാധിക്കുന്ന വിധത്തില്‍ ബുദ്ധിമാനം (കഝ) ഉള്ള അവസ്ഥവരെയുള്ളവരെയും കാണാം. അതിനാല്‍ എല്ലാവരെയും ഒരുപേരില്‍ വിശേഷിപ്പിച്ച് ഒരു ചികിത്സ നല്‍കുന്നത് ഓട്ടിസംകാരുടെ കാര്യത്തില്‍ വിജയിക്കില്ല. മരുന്ന്! നല്‍കി ചികിത്സിക്കാന്‍ ഓട്ടിസം ഒരു രോഗവുമല്ല; അതൊരു ജീവിതാവസ്ഥയാണ്.
ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കാത്ത സാധാരണ കുട്ടികളുമായി താരതമ്യം ചെയ്ത് ഓട്ടിസംകാരുടെ പഠന മികവിനെ വിലയിരുത്താന്‍ ശ്രമിക്കാതിരിക്കലാണ് ആദ്യ പരിഗണന. പഠനപ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരിഗണന നല്‍കി ആസൂത്രണംചെയ്യണം. ഇതിനായി സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം ലഭ്യമാക്കിയാല്‍ മികച്ച പുരോഗതി ഇവരില്‍ ദൃശ്യമാവുമെന്നു അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഇവര്‍ക്ക് ആവശ്യമാണ്. പരിഗണനയ്ക്ക് പകരം അവഗണിച്ചാല്‍ അപകര്‍ഷതയുടേയും സങ്കോചത്തോടെയുള്ള ഉള്‍വലിയലിന്റേയും ഇരുട്ടിലേക്ക് അവരെ തള്ളിയിടലാവും ഫലം. സംഘപഠനത്തിന് പൊതുവെ ഇണങ്ങുന്ന സ്വഭാവക്കാരാവില്ല ഓട്ടിസംകാര്‍.
പഠനമികവിനപ്പുറം സാമൂഹീകരണം, ആശയവിനിമയ ശേഷിവികസനം, പെരുമാറ്റനവീകരണം എന്നിവയ്ക്കാണ് രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടര്‍പഠനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവ വളര്‍ത്താന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം.
സര്‍വതോമുഖമായ വികാസത്തിന് സഹായകമായ ഇടപെടലുകള്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പതിനാല് ജില്ലകളിലും ഓട്ടിസം പാര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട തുരുത്തുകള്‍ സമ്മാനിച്ച് പ്രത്യേക വിദ്യാഭ്യാസം നല്‍കലല്ല ഈ പാര്‍ക്കുകളുടെ ഉദ്ദേശ്യം.
ഓരോ കുട്ടിയും ഓരോ യൂനിറ്റാണെന്നു തിരിച്ചറിഞ്ഞ് ഓരോരുത്തരുടെയും സവിശേഷ കഴിവുകള്‍ മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും അവസരം ഒരുക്കലാണ് ലക്ഷ്യം. ഒപ്പം ഇവര്‍ക്കാവശ്യമായ സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്കുപെഷനല്‍ തെറാപ്പി, മനശ്ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ച്ചകള്‍, വിവിധ ഡോക്ടര്‍മാരുടെ സേവനം എന്നിവയും ലഭ്യമാക്കേണ്ടതുണ്ട്.
ഓട്ടിസം ബാധിതരായി വിധിയെ പഴിക്കുന്ന ധാരാളം പേര്‍ ലോകമെമ്പാടുമുണ്ട്. ഇന്ത്യയില്‍ മാത്രം 1.72 മില്യന്‍ കുട്ടികള്‍ ഓട്ടിസം ബാധിതരാണ് എന്നാണ് കണക്ക്. ഓട്ടിസംകാര്‍ക്കുള്ള പരിഗണനയും ശ്രദ്ധയും ഉറപ്പിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭ ഏപ്രില്‍ രണ്ട് അന്താരാഷ്ട്ര ഓട്ടിസം ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. 2017ലാണ് ആദ്യമായി അന്താരാഷ്ട്ര ഓട്ടിസം ദിനം ആചരിച്ചത്. എണ്ണത്തില്‍ കുറവെങ്കിലും ഓട്ടിസം ബാധിതരില്‍ കൂടുതല്‍ രൂക്ഷമായ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത് സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ആയതിനാല്‍ സ്ത്രീകളായ ഓട്ടിസം ബാധിതരുടെ ജീവിതം കൂടുതല്‍ അര്‍ഥപൂര്‍ണവും സ്വാസ്ഥ്യം നിറഞ്ഞതുമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷം മുന്‍ഗണന നല്‍കേണ്ടതെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്.
നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞും നീലയില്‍ ചാലിച്ച ലോകമൊരുക്കിയും ഓട്ടിസം ബാധിതര്‍ക്ക് പിന്തുണ നല്‍കാനാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം. വരൂ, നീലചിറകുകളിലേന്തി നമുക്കവര്‍ക്കൊപ്പം നീന്തിത്തുടിക്കാം; സൗഹൃദത്തിന്റെയും പാരസ്പര്യത്തിന്റെയും പുതിയ നീലാകാശത്ത് വട്ടമിട്ടു പറക്കാം.
(പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷനില്‍ വിദ്യാഭ്യാസ വിദഗ്ധനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago