ലൈഫ് മിഷന്‍; വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ധനസഹായം നല്‍കി
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയുള്ളവര്‍ക്ക് ഭവനം നിര്‍മാണ ധനസഹായ വിതരണം മണ്‍ട്രോതുരുത്ത് പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ ആദ്യ ഗഡു 26 ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഇതോടൊപ്പം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകളും വിതരണം ചെയ്തു.
പുതിയ ഭവനങ്ങളുടെ നിര്‍മാണത്തിനായി നാലു ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. 40000, 160000, 160000, 40000 രൂപ ക്രമത്തില്‍ നാലു തവണകളായിട്ടാണ് ധനസഹായം നല്‍കുന്നത്.
ജില്ലയില്‍ ആകെ 15243 ഭൂമിയുള്ള ഭവനരഹിതരാണുള്ളത്. എല്ലാവര്‍ക്കും അടുത്ത സാമ്പത്തിക വര്‍ഷം ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ എ. ലാസര്‍, പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, വൈസ് പ്രസിഡന്റ് മഞ്ജു സുനിധരന്‍, പഞ്ചായത്ത് സെക്രട്ടറി ടി.എഫ്. ജോസഫ് സംസാരിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി. പ്രദീപ് പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."