HOME
DETAILS

വളയ്ക്കൂ..., നമ്മുടെ നട്ടെല്ല് ഒടിയട്ടെ...!

  
backup
April 01 2018 | 01:04 AM

valakku-nammude-nattell-odiyatte

'ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം' എന്ന ഗാനം പാടി മലയാളികളുടെ മനസ്സില്‍ പതിറ്റാണ്ടുകളായി ഇടംതേടിയ പ്രിയസുഹൃത്ത് വി.ടി മുരളി കഴിഞ്ഞദിവസം ശ്രദ്ധേയമായ ഒരു വാട്‌സ് ആപ് സന്ദേശം അയച്ചുതന്നു. രണ്ടു പ്രമുഖപത്രങ്ങളുടെ പ്രസക്തമായ വാര്‍ത്തകളുടെ ചിത്രങ്ങളും അതിനൊപ്പമുണ്ടായിരുന്നു.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹനിശ്ചയവാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചതിനെക്കുറിച്ചായിരുന്നു കുറിപ്പ്. ഒരു പത്രം ദേശീയം പേജില്‍ വിശദമായി കൊടുത്ത ആ വാര്‍ത്തയെ സംബന്ധിച്ച സൂചകവാക്യം വിവാഹിതനാകാന്‍ പോകുന്ന യുവാവിന്റെ ചിത്രം സഹിതം പത്രത്തിന്റെ തലക്കെട്ടിനു താഴെയുള്ള സ്ട്രിപ്പില്‍ കൊടുത്തിരുന്നു. മറ്റൊരു പത്രം സാമ്പത്തികപേജിലാണ് ആ വിവാഹനിശ്ചയവാര്‍ത്ത നല്‍കിയത്.
ഇംഗ്ലീഷിലുള്ളതുള്‍പ്പെടെയുള്ള ദേശീയപത്രങ്ങളും ദേശീയചാനലുകളും ഗോവയിലെ സപ്തനക്ഷത്രറിസോര്‍ട്ടില്‍ നടന്ന വിവാഹനിശ്ചയച്ചടങ്ങിന്റെയും അംബാനിയുടെ 27 നില കൊട്ടാരത്തില്‍ നടന്ന വി.വി.ഐ.പി വിരുന്നുസല്‍ക്കാരത്തിന്റെയും വിചിത്രവിവരണങ്ങളും വര്‍ണചിത്രങ്ങളും കൊടുത്തു കൊഴുപ്പിച്ചിരുന്നു. പ്രതിശ്രുത വധൂവരന്മാരായ ആകാശും ശ്ലോകയും അണിഞ്ഞ വസ്ത്രങ്ങളുടെ നിറവും മനോഹാരിതയും അവിടെ വന്ന ഇന്ത്യന്‍ ചലച്ചിത്രവേദിയിലേയും ക്രിക്കറ്റ് ലോകത്തേയും താരങ്ങളുള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ അത്ഭുതപ്പെടുത്തുന്ന നിരയുമെല്ലാം ആ വിവരണങ്ങളിലുണ്ടായിരുന്നു.
ഇതെല്ലാം കണ്ട സാമാന്യബോധമുള്ള വായനക്കാരുടെ മനസില്‍ തീര്‍ച്ചയായും ഉയര്‍ന്നുവന്നിരിക്കാവുന്ന ചോദ്യമാണു വി.ടി മുരളി വാട്‌സ് ആപില്‍ ഉന്നയിച്ചിരിക്കുന്നത്. അതിലെ ചില പരാമര്‍ശങ്ങള്‍ ഇവിടെ രേഖപ്പെടുത്താം:
'മുകേഷ് അംബാനിയുടെ മകന്റെ വിവാഹവാര്‍ത്ത ദേശീയവാര്‍ത്തയാണെന്ന് ഒന്നാംപേജില്‍ത്തന്നെ അറിയിച്ചിരിക്കുന്നു. ദേശീയം എന്നതിനു ഇത്രയേ അര്‍ഥമുള്ളൂവെന്നിപ്പോള്‍ മനസ്സിലായി. ഈ വിവാഹത്തിനു ധനകാര്യവുമായി എന്താ ബന്ധമെന്ന് എനിക്കറിയില്ല. പറഞ്ഞുതരാന്‍ പറ്റുന്നവര്‍ പറഞ്ഞുതരിക.' മുരളിയുടെ അതേ സംശയം ശതകോടീശ്വരന്മാരേയും സഹസ്രകോടീശ്വരന്മാരേയുംപോലുള്ള പണച്ചാക്കുകളെ കണ്ടാലും കേട്ടാലും നട്ടെല്ലുവളയാത്ത ആരുടേയും മനസ്സില്‍ ഉണ്ടാകാം;
ഇതൊരു ദേശീയവാര്‍ത്തയാകുന്നതെങ്ങനെ.
ഇതൊരു സാമ്പത്തികവാര്‍ത്തയാകുന്നതെങ്ങനെ.
ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്റെ, ലോകത്തിലെ തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള സമ്പന്നരില്‍ ഒരാളുടെ, മകനാണെന്ന ഒറ്റക്കാരണത്താല്‍ ഒരു ചെറുപ്പക്കാരന്റെ വിവാഹനിശ്ചയച്ചടങ്ങ് മാധ്യമങ്ങള്‍ ദേശീയവാര്‍ത്തയായും സാമ്പത്തികവാര്‍ത്തയായും ആഘോഷിക്കേണ്ടതുണ്ടോ.
വിവാഹവാര്‍ത്തപോലുമല്ല, വിവാഹനിശ്ചയവാര്‍ത്തയാണ് എന്നോര്‍ക്കണം. ഇനി വിവാഹം നടക്കുമ്പോഴത്തെ പുകിലെന്തായിരിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ കോടീശ്വരന്മാരുടെ മക്കളുടെയെല്ലാം വിവാഹവാര്‍ത്തകള്‍ വായിച്ചു തളരേണ്ട അവസ്ഥയിലാകുമല്ലോ ഈ നാട്ടിലെ ആകെ ജനസംഖ്യയായ 130 കോടിയില്‍ പണച്ചാക്കുകളെ ഒഴിവാക്കിയുള്ള ജനങ്ങള്‍. ഇങ്ങനെയൊക്കെ വാര്‍ത്തകൊടുത്തു സുഖിപ്പിച്ചതുകൊണ്ട് ഈ സഹസ്രകോടീശ്വരന്മാരുടെ മുഖാരവിന്ദങ്ങള്‍ വികസിക്കുമെങ്കില്‍ അങ്ങനെയെങ്കിലും ആശ്വസിക്കാമായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചു വന്ന വാര്‍ത്തകളുടെ അവസാനഭാഗം വായിക്കുമ്പോള്‍ അവര്‍ക്കു പൊതുസമൂഹത്തോടും അവരെ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങളോടുമുള്ള പുച്ഛം വ്യക്തമാകും.
വാര്‍ത്തയിലെ വിചിത്രമായ പരാമര്‍ശം ഇങ്ങനെയാണ്: 'വിവാഹം എന്നായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടില്ല.' വിവാഹനിശ്ചയം കഴിഞ്ഞു തിയതി കുറിച്ചിട്ടും അക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിട്ടുപോലും പറഞ്ഞില്ലെന്ന്! സര്‍വാണിസദ്യയില്‍ ഇല വയ്ക്കുമ്പോള്‍ മാത്രം ഇരിക്കാന്‍ അനുവാദമുള്ള പരിഷകളെ യജമാനന്മാര്‍ ചടങ്ങിലെ കാര്യം അറിയിക്കാറില്ലല്ലോ.
പിന്നീട്, മുംബൈയില്‍ നടന്ന വിരുന്നുകാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ തടിച്ചുകൂടിയപ്പോഴാണു മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവാഹത്തിയതി 'ചോര്‍ന്നു'കിട്ടിയത്. അപ്പോഴെങ്കിലും ആ മഹത്തായ വിവരം കിട്ടിയല്ലോ എന്ന കൃതാര്‍ഥതയാല്‍ അവരത് വന്‍പ്രാധാന്യത്തോടെ നല്‍കി ആഘോഷിച്ചു. മുകേഷ് അംബാനിയുടെ സീമന്തപുത്രന്റെ വിവാഹനിശ്ചയപൊലിമയും വിവാഹമെന്നാണെന്ന അറിയിപ്പും എത്രയും പെട്ടെന്നു ജനങ്ങള്‍ക്കു മുന്നിലെത്തിച്ചില്ലെങ്കില്‍ വലിയൊരു സ്‌കൂപ്പ് നഷ്ടപ്പെടുമല്ലോ! മാധ്യമപ്രവര്‍ത്തകര്‍ മത്സരബുദ്ധിയോടെ വാര്‍ത്ത പൊലിപ്പിച്ചു. തങ്ങള്‍ക്കു സ്വപ്നം കാണാന്‍പോലുമാകാത്ത ആര്‍ഭാടപ്പൊലിമയോടെ നടന്ന ആ വിവാഹനിശ്ചയച്ചടങ്ങുകളെക്കുറിച്ചുള്ള സചിത്രവിവരണങ്ങള്‍ വായിച്ചും കണ്ടും ഇന്ത്യയിലെ ജനസംഖ്യയില്‍ 27 ശതമാനത്തിലേറെ വരുന്ന നിത്യപ്പട്ടിണിക്കാരുള്‍പ്പെടെയുള്ള ജനകോടികള്‍ അത്ഭുതം കൂറിയിട്ടുണ്ടാകണം. വിധിക്കാത്തതു വായിച്ചു കൊതിക്കുകയെങ്കിലും ചെയ്യാമല്ലോ.
പണ്ട് ഇതേപോലൊരു വിവാഹവാര്‍ത്ത കാണാന്‍ ഓടിക്കൂടിയ സാധാരണക്കാരുടെ ചിത്രം ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്നതോര്‍ക്കുന്നു. ഇന്ത്യന്‍ ചലച്ചിത്രലോകത്തെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചന്റെയും ഐശ്വര്യറായിയുടെയും വിവാഹച്ചടങ്ങായിരുന്നു അത്. തിഹാര്‍ ജയിലിനെ അനുസ്മരിപ്പിക്കുന്ന മതില്‍ക്കെട്ടിനകത്തുള്ള കൊട്ടാരത്തിനുള്ളില്‍ ദിവസങ്ങളോളം നടന്ന വിവാഹാഘോഷം കാണാനായി അകലങ്ങളിലെ ഗ്രാമങ്ങളില്‍നിന്നു നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. അവര്‍ക്കാര്‍ക്കും ആ മതില്‍ക്കെട്ടിനകത്തേയ്ക്കു പ്രവേശനമുണ്ടായിരുന്നില്ല. പുറത്തുനിന്നു വിവാഹച്ചടങ്ങുകള്‍ കാണാനുള്ള സംവിധാനവുമുണ്ടായിരുന്നില്ല.മരങ്ങള്‍ക്കു മുകളിലും മറ്റും വലിഞ്ഞു കയറി പലരും വി.ഐ.പികള്‍ വാഹനമിറങ്ങി നടന്നുപോകുന്നതിന്റെ ദൃശ്യം കണ്ട് ആനന്ദതുന്ദിലരായി. മരത്തില്‍ കയറാന്‍ വശമില്ലാത്തവര്‍ക്കു വിലയേറിയ കാറുകള്‍ ഗേറ്റു കടന്നുപോകുന്നതു നോക്കി അതിനുള്ളിലുള്ള സെലിബ്രിറ്റിയെ മനസ്സില്‍ സങ്കല്‍പ്പിച്ചു നിര്‍വൃതി കൊള്ളാനേ അവസരം ലഭിച്ചുള്ളു. പിന്നീട് ഐശ്വര്യാറായിയുടെ മകന്റെ പേരിടല്‍ കര്‍മത്തിനും ഇതേ രംഗം ഇതേ കൊട്ടാരത്തിനു വെളിയില്‍ അരങ്ങേറി.
ഇതുപോലെ പല കൊട്ടാരങ്ങള്‍ക്കും പല സപ്തനക്ഷത്ര, പഞ്ചനക്ഷത്രഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വെളിയില്‍ ജനം ഇങ്ങനെ സര്‍വാണിസദ്യയ്ക്കുപോലും അര്‍ഹരല്ലാതെ നോക്കിയിരുന്നിട്ടുണ്ട്. കോടീശ്വരന്റെ വീട്ടില്‍ പെറ്റാലും ചത്താലും ആഘോഷവാര്‍ത്തയാണ്.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ള ഭരണാധികാരികള്‍പോലും ശതകോടീശ്വരന്മാര്‍ക്കും സഹസ്രകോടീശ്വരന്മാര്‍ക്കും മുന്നില്‍ ആശ്രിതഭാവത്തില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ്. പ്രധാനമന്ത്രിയുടെ വിദേശത്തേയ്ക്കുള്ള ഔദ്യോഗികയാത്രകളില്‍ അംബാനിയും അദാനിയുമൊക്കെയാണല്ലോ സഹയാത്രികര്‍.
അപ്പോള്‍ ഇതാണ് ഇന്ത്യയുടെ ചിത്രം.
ഇതുതന്നെയായിരിക്കും എന്നും ഇന്ത്യയുടെ നേര്‍ച്ചിത്രം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago