ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി പിഴയിട്ടു
സുല്‍ത്താന്‍ ബത്തേരി: ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ബസ് സര്‍വിസ് നടത്തി കെ.എസ്.ആര്‍.ടി.സിയുടെ നിയമ ലംഘനം. ബത്തേരി ഡിപ്പോയിലെ കെ.എല്‍ 15 6970, ആര്‍.ആര്‍.ഇ 794 കെ.എസ്.ആര്‍.ടി.സി ബസാണ് ആണ് ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിട്ടും അധകൃതര്‍ സര്‍വിസിനയച്ചത്.
സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും വടകരക്ക് സര്‍വിസ് നടത്തു ദീര്‍ഘദൂര ബസാണ് ഫിറ്റനസ് ഇല്ലാതെ സര്‍വീസ് നടത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഫിറ്റ്‌നസ്സ് കാലാവധി കഴിഞ്ഞ ബസ് സര്‍വിസ് നടത്തിയത്. ഇന്നലെ രാവിലെ 11.40 വടകരക്ക് പോയ ബസ് രാത്രി എട്ടമണിയോടെ വടകരയില്‍ എത്തി. ഇന്നലെ രാത്രി അവിടെ തങ്ങി ഇന്ന് രാവിലെ ആറുമണിയോടെ തിരിച്ച് രാവിലെ 10.30യോടെ ബത്തേരി ഡിപ്പോയില്‍ തിരച്ചെത്തുകയുമായിരുന്നു. എന്നാല്‍ ഇന്നലെ അര്‍ദ്ധരാത്രി ഫിറ്റനസ് കഴിഞ്ഞ ബസ് യാത്രക്കാരുമായി സര്‍വിസ് നടത്തിയത് 120 കിലോമീറ്ററോളം ദൂരമാണ്.
ഇതിനിടെ രാവിലെ തിരിച്ച് ബത്തേരിക്കുള്ള യാത്രാമദ്ധ്യേ കല്‍പ്പറ്റ റൂട്ടില്‍ വാര്യാട് വെച്ച് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടുകയും ഫിറ്റനസ് ഇല്ലാതെ സര്‍വീസ് നടത്തിയതിന് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. സംഭവത്തില്‍ ഡി.ടി.ഒ ഡിപ്പോ ജീവനക്കാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഫിറ്റനസ് ഇല്ലാതെ കോര്‍പ്പറേഷന്‍ ബസ് സര്‍വിസ് നടത്തിയതില്‍ ശക്തമായ പ്രതിഷേധാണ് ഉയരുന്നത്. ബസ് സര്‍വീസിന് നല്‍കുമ്പോള്‍ ഫിറ്റ്‌നസ് ഉറപ്പ് വരുത്തേണ്ടത് ഡിപ്പോ എന്‍ജിനീയറും വെഹിക്കിള്‍ സൂപ്പര്‍വൈസറുമാണ്.
ഇവര്‍ ഡ്രൈവര്‍ക്ക്ും കണ്ടക്ടര്‍ക്കും നല്‍കുന്ന ലോഗ് ഷീറ്റും വേബില്ലും നല്‍കിയാല്‍ മാത്രമേ ബസുമായി ഇരുവരും സര്‍വിസ് നടത്തുകയുള്ളു. വാഹനത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പങ്കില്ലന്നതാണ് സത്യം.
ബസ് സര്‍വിസിന് സജ്ജമാക്കേണ്ട ഉദ്യോഗസ്ഥരിലാണ് പിഴവ് വിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."