ജില്ലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് കലക്ടര്‍
കോഴിക്കോട്: ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് ജില്ലാ കലക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികാരികള്‍ക്കും നിര്‍ദേശം നല്‍കി.
മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കുടിവെള്ളം വിതരണം ചെയ്ത ഇനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.5 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 11 ലക്ഷം രൂപയും കോര്‍പ്പറേഷന് 16.5 ലക്ഷം രൂപയും വിനിയോഗിക്കാവുന്നതാണ്.
ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 16.5 ലക്ഷം രൂപയും കോര്‍പ്പറേഷന് 22 ലക്ഷം രൂപയും തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ ചെലവഴിക്കാം. കുടിവെള്ള വിതരണം ജി.പി.എസ് ടാങ്കര്‍ ലോറികളില്‍ ആയിരിക്കണം. ജില്ലാതല റവന്യൂ അധികാരികള്‍ക്ക് കുടിവെള്ള വിതരണം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവി ഏര്‍പ്പെടുത്തേണ്ടതാണ്.
ജി.പി.എസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പ് വരുത്തിയ ശേഷം സെക്രട്ടറിമാര്‍ക്ക് തുക വിനിയോഗിക്കാം. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക്കുകള്‍ വഴി കുടിവെള്ള വിതരണം നടത്തുന്നതിന് റവന്യു അധികാരികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന്‍ കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."