HOME
DETAILS
MAL
വരികള്‍ക്കിടയില്‍
backup
April 01 2018 | 01:04 AM
കറവ വറ്റുന്ന പശു പാല്‍ചുരത്തും കണക്കെ
മഴക്കാലമാണേലും മേഘാവൃതമാനം
ഇടക്കിടെയേ മഴ ചൊരിഞ്ഞുള്ളൂ.
കണക്കുതെറ്റിയ കര്ഷകമുഖം പോലെ
മഞ്ഞിന്റെ മുഖത്തിപ്പോള്‍ വല്ലാത്ത മഞ്ഞളിപ്പ്.
ലക്ഷ്യം പിഴച്ച മുതലാളിയുടെ മുറുമുറുപ്പ്
മുറതെറ്റിയ ജപം പോലെ മുങ്ങിപ്പൊങ്ങുന്നു.
അടിവസ്ത്രം ധരിക്കാത്ത കുസൃതിയെപ്പോല്
ഒഴുക്കു നിലച്ച പുഴക്കൊരു
തെളിയാത്ത പ്രതികാരച്ചിരി.
കരഞ്ഞു വീര്‍ത്ത കണ്പോളകളെപ്പോലെ
ഉറവ വറ്റിയ കിണറ്റിന്നടിയില്
ചേടിപ്പാറ എഴുന്നുനിന്നു.
താളം തെറ്റിയ ശ്രുതിഗീതമായും,
വരികള്‍ക്കിടയില്‍ പിടയുന്ന കവിതയായും
തപ്പിത്തടയുന്നു ജീവിതമങ്ങനെയിങ്ങനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."