പ്രകൃതിയെ തൊട്ടറിഞ്ഞ് സൈലന്റ് ഡ്രീംസ് ദ്വിദിന ക്യാംപ്
േേകാഴിക്കോട്: പ്രകൃതിയുടെ ശബ്ദം കേള്‍ക്കാത്തവര്‍ക്കും അവയെ കുറിച്ച് വാചാലനാവാന്‍ കഴിയാത്തവര്‍ക്കും വേണ്ടി സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി ക്യാംപ് നവ്യാനുഭവമായി.
കേള്‍വി സംസാര വൈകല്യമുള്ളവര്ക്കായാണ് സൈലന്റ് ഡ്രീംസ് എന്ന പേരില്‍ ക്യാംപ് സംഘടിപ്പിച്ചത്. ഡ്രീം ഓഫ് അസ് എന്ന കൂട്ടായ്മയും ഗുരുവായൂരപ്പന് കോളജ് എന്‍.എസ്.എസും ഗ്രീന്‍ കമ്മ്യൂണിറ്റി കോഴിക്കോട് ചാപ്റ്ററുമാണ് ക്യാംപ് സംഘാടകര്‍. ഗുരുവായൂരപ്പന് കോളജില്‍ നടന്ന ക്യാംപില്‍ കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ നിന്നായി 40 ലധികം പേരാണ് ഭാഗമായത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലേക്ക് ഭിന്നശേഷിക്കാരുടെ സാന്നിധ്യം ഉറപ്പു വരുത്തുകയാണ് ക്യാംപിന്റെ ലക്ഷ്യം. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ മാധവിക്കുട്ടി, പ്രൊഫ.ടി. ശോഭീന്ദ്രന്, ആര്.ജലീല, മീര, ശ്രേയ, അരുണ്‍ തഥാഗതന്, റുഷ്ദ, കെ.എസ് സുഖദേവ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."