വിദ്യാര്‍ഥികള്‍ക്ക് പഴയ കണ്‍സെഷന്‍ കാര്‍ഡില്‍ യാത്രചെയ്യാന്‍ അനുമതി
കോഴിക്കോട്: പുതിയ അധ്യയനവര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ കണ്‍സെഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതുവരെ മുന്‍വര്‍ഷത്തെ കാര്‍ഡ് ഉപയോഗിക്കുന്നതിന് ജില്ലാതല സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി അനുമതി നല്‍കി. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റില്‍ നടന്ന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ബസുകളില്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ചിലയിടത്ത് ഇപ്പോഴും തുടരുന്നതായി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കും. കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, സീറ്റുണ്ടെങ്കിലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിനായി ജീവനക്കാര്‍ക്ക് ബോധവത്ക്കരണക്ലാസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍കാര്‍ഡ് മുന്‍വര്‍ഷങ്ങളിലെപ്പോലെതന്നെ വിതരണം ചെയ്യും. യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍, കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ. പ്രേമാനന്ദന്‍, വടകര ആര്‍.ടി.ഒ ടി.സി ബിനീഷ്, സൗത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷനര്‍ എ.കെ ബാബു, ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."