റമദാനിന്റെ ചാരത്ത് വേദനയുമായി കക്കോവ് നിവാസികള്‍
കക്കോവ്: ആത്മവിശുദ്ധിയുടെ നാളുകള്‍ വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോള്‍ കക്കോവ് മഹല്ലുനിവാസികള്‍ വേദന കടിച്ചമര്‍ത്തുകയാണ്. ആത്മീയ ചൈതന്യത്തിന്റെ നാളുകളില്‍ ആരാധാനക്കായി മസ്ജിദ് തുറന്നുതരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരുവിഭാഗം സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയുടെ ഞട്ടലില്‍ നിന്നു മുക്തമായിട്ടില്ല.
പള്ളി മിനാരങ്ങളില്‍ നിന്നു വിശുദ്ധിയുടെ വിളിയുയരുമ്പോള്‍ വേദന കടിച്ചമര്‍ത്തുകയാണ് ഒരു പ്രദേശം. ഇന്നലെ ജുമുഅ നിസ്‌കാരത്തിനു തൊട്ടു മുന്‍പാണ് കക്കോവ് ജുമുഅത്ത് പള്ളി അടച്ചു പൂട്ടിയതായി പൊലീസ് ഇവരെ അറിയിക്കുന്നത്. രണ്ടാഴ്ചകളിലായി ജുമുഅ മുടങ്ങുകയും സംഘര്‍ഷം നടക്കുകയും ചെയ്തതിന്റെ വേദന ഇവര്‍ കടിച്ചമര്‍ത്തുന്നു.
കഴിഞ്ഞാഴ്ച ജുമുഅ നിസ്‌കാരം മുടങ്ങിയ ശേഷം ഇന്നലെ സുബ്ഹി നിസ്‌കാരം വരേ പള്ളിയില്‍ തുടര്‍ന്നു പോന്നിരുന്നു. എന്നാല്‍ ഇമാമിനെ അംഗീകരിക്കില്ലെന്ന വാദവുമായി കാന്തപുരം വിഭാഗം ഉറച്ചുനിന്നതോടെയാണ് ഇന്നലെയും ജുമുഅ നിസ്‌കാരം മുടങ്ങാനിടയായത്.
നിരവധി പണ്ഡിതന്മാര്‍ ദര്‍സ് നടത്തുകയും നിരവധി പണ്ഡിതന്മാര്‍ പഠിക്കുകയും ചെയ്ത വര്‍ഷങ്ങളുടെ പഴക്കമുള്ള പള്ളിയാണിത്. പരമ്പരാഗത പള്ളിദര്‍സും സമസ്ത അംഗീകൃത മദ്‌റസയും പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി സമസ്തയുടെ ആശയാദര്‍ശങ്ങളനുസരിച്ചാണ് കക്കോവ് മഹല്ല് മുന്നോട്ടു പോവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."