രാമനവമി ആഘോഷത്തിനിടയില്‍ സംഘര്‍ഷം: കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി
ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ ബംഗാളിലും ബീഹാറിലും തുടരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി. ബംഗാളിലെ സംഘര്‍ഷ സ്ഥലങ്ങള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സന്ദര്‍ശിച്ചു. ബിഹാറിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ ജെ.ഡി.യു- ബി.ജെ.പി ബന്ധത്തില്‍ വിള്ളല്‍ ശക്തമായി.
ബംഗാളില്‍ തൃണമൂല്‍- ബി.ജെ.പി സംഘര്‍ഷം ഗ്രാമങ്ങളിലേക്കും വ്യാപിച്ചതോടെ കൊല്‍ക്കത്തയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി.നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രാത്രിയിലും വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി.നൂറിലധികം ഗ്രാമീണര്‍ക്ക് പരുക്കേറ്റു. അസന്‍സോളിലെ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ സംഭവത്തെക്കുറിച്ച് കേന്ദ്രത്തിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചു. അക്രമം ഉണ്ടായ റാണിഗഞ്ച്, അസന്‍സോള്‍ മേഖലയിലെ സന്ദര്‍ശനത്തിനുശേഷം മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുമായും ജില്ലാ അധികൃതരുമായും ഗവര്‍ണര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ചീഫ് സെക്രട്ടറി ഡി.ജി.പി എന്നിവരുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചര്‍ച്ച നടത്തി. ആവശ്യമെങ്കില്‍ അര്‍ധസൈനിക വിഭാഗങ്ങളെ കൂടി വിന്യസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ബിഹാറില്‍ ഹനുമാന്‍ പ്രതിമ തകര്‍ക്കപ്പെട്ട നവാഡാ ടൗണില്‍ ഇന്നലെ പുലര്‍ച്ചയോടെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഔറംഗാബാദില്‍ ഒട്ടേറെ കടകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ കല്ലേറില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അറുപത് പേരെ ഇന്നലെ മാത്രം പൊലിസ് കസ്റ്റഡിയിലെടുത്തു. അടിയന്തര യോഗം വിളിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ ക്രമസമാധാന നില ഉറപ്പ് വരുത്തുമെന്ന് വ്യക്തമാക്കി.
സംഘര്‍ഷത്തിന് പിന്നില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആണെന്ന് ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവ് ആരോപിച്ചു.സംഘര്‍ഷങ്ങളുടെ പേരില്‍ ജെ.ഡി.യു -ബി.ജെ.പി അഭിപ്രായഭിന്നത പ്രകടമായ സാഹചര്യത്തില്‍ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് സംസ്ഥാന ഘടകവും രംഗത്തെത്തി.
ബംഗാളില്‍ തിങ്കളാഴ്ചയാണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. റാണി ഗഞ്ചില്‍ രാമനവമി ഘോഷയാത്ര കടന്നുപോയതിനു പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഒരാള്‍ കൊല്ലപ്പെട്ടതോടെ അക്രമം തൊട്ടടുത്ത അസന്‍സോളിലേക്കുകൂടി വ്യാപിക്കുകയായിരുന്നു. പള്ളി ഇമാം ഇംദാദുല്‍ റാഷിദിയുടെ മകന്‍ സിബദുല്ല റാഷിദും കൊല്ലപ്പെട്ടു. 16കാരനായ കുട്ടിയെ ഒരു സംഘം അക്രമികള്‍ പിടികൂടി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബിഹാറില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ബി.ജെ.പി പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തെങ്കിലും അദ്ദേഹം രക്ഷപ്പെട്ടതായി പൊലിസ് അറിയിച്ചു. അറസ്റ്റിലായ 150 പേരില്‍ ഒരാളാണ് രക്ഷപ്പെട്ടതെന്നും ഇയാള്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. കീഴടങ്ങിയിട്ടില്ലെങ്കില്‍ ഇയാളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഹാറിലെ നവാഡ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."