വിഡിയോ കോണിന് വായ്പ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരേ സി.ബി.ഐ അന്വേഷണം
ന്യൂഡല്‍ഹി: വിഡിയോ കോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതില്‍ അഴിമതി ആരോപണം നേരിടുന്ന ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെതിരേ സി.ബി.ഐ അന്വേഷണം. പ്രാഥമികാന്വേഷണമാണ് ദീപകിനെതിരേ നടത്തുന്നതെന്ന് ഇന്നലെ സി.ബി.ഐ വ്യക്തമാക്കി. ഉടന്‍തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും ഇതിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നും സി.ബി.ഐ അറിയിച്ചു.
വായ്പ അനുവദിച്ചതിലൂടെ ചന്ദ കൊച്ചാറും കുടുംബാംഗങ്ങളും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ ബാങ്ക്മാനേജ്മെന്റ് തള്ളിയിട്ടുണ്ട്. പലബാങ്കുകളുടെയും കണ്‍സോര്‍ഷ്യമാണ് വായ്പ അനുവദിച്ചത്. ഇതില്‍ ഒരു വിഹിതം മാത്രമാണ് ഐ.സി.ഐ.സി.ഐ അനുവദിച്ചതെന്നും മാനേജ്മെന്റ് പറയുന്നു.
2012ല്‍ നല്കിയ വായ്പയാണിത്. വിഡിയോ കോണിന് പല ബാങ്കുകളില്‍ നിന്ന് കിട്ടിയ വായ്പയുടെ 10 ശതമാനത്തില്‍ താഴെയാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റേതെന്ന് ചെയര്മാന് എം.കെ ശര്‍മ പറഞ്ഞു.
കടക്കെണിയിലായ വിഡിയോ കോണിന് വന്‍തുക നല്‍കിയതിന് പ്രതിഫലമായി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന് വിഡിയോ കോണില്‍ ബിസിനസ് പങ്കാളിത്തം നല്‍കിയിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."