പൊതുവിദ്യാലയങ്ങള്‍ 'ഹൈടെക് ' യാത്ര തുടങ്ങി
മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ ഹൈടെക് വിദ്യാലയങ്ങളാക്കി മാറ്റുന്നതിന്റെ ആദ്യപടിയായി 5.11 കോടി രൂപയുടെ കംപ്യൂട്ടറുകളും ലാബ് ഉപകരണങ്ങളും വിതരണം ചെയ്തു.
എല്ലാ വര്‍ഷവും ജില്ലാപഞ്ചായത്ത് ഒന്നാം പരിഗണന നല്‍കിവരുന്നതു വിദ്യാഭ്യാസ മേഖലക്കാണ്. പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരായ കുട്ടികള്‍ക്കു ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നു ലാപ്‌ടോപ്പ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു.
വിവിധ ലാബുകള്‍ സെറ്റ് ചെയ്യുന്നതിനായി നല്‍കുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, അംഗങ്ങളായ സലീം കുരുവമ്പലം, അഡ്വ. മനാഫ്, പ്രിന്‍സിപ്പല്‍ വസുമതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വണ്ടൂര്‍, തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അടുത്ത ദിവസങ്ങളിലായി കംപ്യൂട്ടറുകളും ലാബ് ഉപകരണങ്ങളും വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."