കറുത്ത വംശജനെ വെടിവച്ചു കൊന്ന പൊലിസുകാരനെ പുറത്താക്കി
വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വംശ ജനെ അന്യായമായി വെടിവച്ചു കൊലപ്പെടുത്തിയ വെളുത്ത വംശജനായ പൊലിസ് ഉദ്യോഗസ്ഥനെ സര്‍വിസില്‍നിന്നു പുറത്താക്കി. ലൂസിയാനയിലെ ബാറ്റമ്പ റൂഗില് ആള്‍ട്ടന്‍ സ്റ്റെര്‍ലിങ് എന്നു പേരുള്ള കറുത്ത വംശജനെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണു നടപടി.2016ലാണു നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. സ്റ്റെര്‍ലിങ്ങിനെ പൊലിസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കുന്നതിന്റെയും വെടിവയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഇതോടെ സംഭവം രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ചു. സംഭവത്തില്‍ ഏറെനാളിനു ശേഷമാണ് യു.എസ് വൃത്തങ്ങള്‍ നടപടി സ്വീകരിക്കുന്നത്.
സി.ഡികള്‍ വില്‍ക്കുന്ന ഒരു കറുത്ത വംശജന് ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞ് നഗരത്തിലെ ഒരു താമസക്കാരന് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു പൊലിസിന്റെ നടപടി. തന്റെ പോക്കറ്റില്‍നിന്ന് തോക്കെടുത്തു വെടിവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആത്മരക്ഷാര്‍ഥം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലിസിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."