മെഡിക്കല്‍ പി.ജി: ദലിത് അവഗണന അവസാനിപ്പിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ ദലിത് വിഭാഗങ്ങളെ കുതന്ത്രം ഉപയോഗിച്ച് ഒഴിവാക്കുന്നുവെന്ന് കേരള ദലിത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മുസ്ലിം ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളായ മലപ്പുറം ജില്ലയിലെ എം.ഇ.എസ്, കൊല്ലം ജില്ലയിലെ അസീസിയ, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് ജില്ലയിലെ കെ.എം.സി.ടി, കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായി 92 പി.ജി സീറ്റുകളുള്ളതില്‍ ഒരെണ്ണം പോലും പട്ടികവിഭാഗങ്ങള്‍ക്ക് ലഭിച്ചില്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളായ അമല, ജൂബിലി, മലങ്കര, പുഷ്പഗിരി, സി.എസ്.ഐ, കാരക്കോണം എന്നിവിടങ്ങളിലായി 155സീറ്റുകളുള്ളതില്‍ എട്ടെണ്ണമാണ് പട്ടികവിഭാഗങ്ങള്‍ക്ക് നല്‍കിയത്. അമൃത, ശ്രീഗോകുലം, പരിയാരം തുടങ്ങിയ മെഡിക്കല്‍ കോളജുകളും അര്‍ഹമായ സീറ്റുകള്‍ നല്‍കിയിട്ടില്ല. 170 സീറ്റുള്ളതില്‍ 11 എണ്ണം മാത്രമേ പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."