HOME
DETAILS
MAL
വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കല്‍: സാധ്യത തേടി കോളജ് മാനേജ്മെന്റ്
backup
April 01 2018 | 03:04 AM
പടന്നക്കാട് (കാസര്‍കോട്): കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്നതിന് മാനേജ്മെന്റ് നീക്കം. ഇന്നലെ വൈകുന്നേരം പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോളജ് മാനേജ്മെന്റിന്റെ അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച് കൂടുതല്‍ ആലോചനകള്‍ നടത്താന്‍ തീരുമാനമായത്.
നിലവില്‍ കോളജില്‍ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി മാനേജ്മെന്റും പ്രിന്‍സിപ്പലും എടുക്കുന്ന തീരുമാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എതിരാണെന്ന് പറഞ്ഞ് എസ്.എഫ്.ഐ കോളജില്‍ നിരന്തര സമരത്തിലാണ്. ഇതിന്റെ ഒടുവിലത്തെ സംഭവമാണ് യാത്രയയപ്പ് ചടങ്ങിനിടെ കാംപസില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി പോസ്റ്റര്‍ പതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."