സുന്നി യുവജനസംഘം അദാലത്ത് നടത്തും
കോഴിക്കോട്: സംസ്ഥാനത്തും പുറത്തുമുള്ള ശാഖ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ ഘടകങ്ങളുടെ അദാലത്ത് നടത്തുവാന്‍ കോഴിക്കോട് ചേര്‍ന്ന സുന്നി യുവജനസംഘം സംസ്ഥാന കൗണ്‍സില്‍ മീറ്റ് തീരുമാനിച്ചു. ഏപ്രില്‍ അഞ്ച് മുതല്‍ മെയ് 15 വരെയാണ് അദാലത്ത് നടത്തുക. സംസ്ഥാന ഭാരവാഹികള്‍ക്ക് ജില്ലയിലും, കൗണ്‍സിലര്‍മാര്‍ക്ക് ശാഖാ, പഞ്ചായത്ത്, മണ്ഡലത്തിന്റെയും ചുമതല നല്‍കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. ഭരണഘടന മൗലികാവകാശത്തില്‍ ഉള്‍പ്പെടുത്തിയ വിശ്വാസ- ആചാര കാര്യങ്ങളില്‍ ഇടപെടുന്ന സര്‍ക്കാര്‍ നയത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബഹുഭാര്യത്വമടക്കമുള്ള വിഷയത്തില്‍ ഇടപെട്ട് ശരീഅത്ത് വ്യവസ്ഥ തകര്‍ക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനത്താണി മൊയ്തീന്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സി.എച്ച് മഹ്മൂദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, ഒ.എം ശരീഫ് ദാരിമി കോട്ടയം, അബൂബക്കര്‍ ഫൈസി മലയമ്മ, ഇ.പി മുഹമ്മദ് അലി, അബൂബക്കര്‍ ബാഖവി മലയമ്മ, അയ്യൂബ് കൂളിമാട്, കുട്ടിഹസ്സന്‍ ദാരിമി, ഇബ്രാഹിം ബാഖവി കണ്ണൂര്‍, മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, ശറഫുദ്ദീന്‍ മൗലവി തൃശൂര്‍, ശരീഫ് കോട്ടയം, ഹസന്‍ ആലംകോട് തിരുവനന്തപുരം, നിസാര്‍ ഇടുക്കി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അസൈനാര്‍ മുസ്‌ലിയാര്‍ എറണാകുളം, ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി കാസര്‍കോട്, നാസിര്‍ മൗലവി വയനാട്, ഉഖൈല്‍ കൊല്ലം, റഹീം ചുഴലി മലപ്പുറം, യൂസുഫ് ഫൈസി ആലപ്പുഴ, കെ.എ റഹ്മാന്‍ ഫൈസി സംസാരിച്ചു. സലീം എടക്കര സ്വാഗതം പറഞ്ഞു. ഹംസ റഹ്മാനി പദ്ധതി അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."