കീഴാറ്റൂരില്‍ നടന്നത് നിയമലംഘനം: ഡോ. പി.വി രാജഗോപാല്‍
തളിപ്പറമ്പ്: കീഴാറ്റൂരില്‍ നിയമലംഘനം നടന്നതായി ദേശീയ ഭൂപരിഷ്‌കൃത സമിതി അംഗവും ഏകത പരിഷത്ത് സ്ഥാപകനുമായ ഡോ. പി.വി രാജഗോപാല്‍. കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ ലംഘനം നടന്നതിനെകുറിച്ചും കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും രാജഗോപാല്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ചെയര്‍മാനായ ദേശീയ ഭൂപരിഷ്‌കൃത സമിതി അംഗമെന്ന നിലയിലാണ് സമരം നടക്കുന്ന കീഴാറ്റൂര്‍ വയല്‍ രാജഗോപാല്‍ ഇന്നലെ ഉച്ചയോടെ സന്ദര്‍ശിച്ചത്. റോഡിനുവേണ്ടി നാടും കാടും മലയും നഷ്ടപ്പടുത്തുന്നത് വികസന ഭ്രാന്താണ്.
യൂറോപ്പിനെയും അമേരിക്കയെയും അനുകരിച്ച് റോഡ് വികസിപ്പിക്കാനിറങ്ങുന്നവര്‍ ഇവിടെ അനുയോജ്യമായ രീതികളെക്കുറിച്ച് പഠിക്കണം. അത് ഇന്ത്യക്ക് പറ്റിയ മോഡല്‍ അല്ല എന്നു മനസിലാക്കണമെന്നും ഡോ. പി.വി രാജഗോപാല്‍ പറഞ്ഞു. ഏകത പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പവിത്രന്‍ തില്ലങ്കാരി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആസിഫ് കുന്നോത്ത്, പി.കെ അംജദ്, വി.ആര്‍ ഉമേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."