വാഗ്ദാനം മാത്രമായി മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന്‍
മട്ടന്നൂര്‍: വിമാനത്താവളം യഥാര്‍ഥ്യമാവാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍കെ പരിസര പ്രദേശങ്ങളിലെ ക്രമസമാധനം നിലനിര്‍ത്തുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍പോര്‍ട്ട് പൊലിസ് സ്റ്റേഷന്‍ ഫയലില്‍ ഉറങ്ങുന്നു. എതാനും മാസം മുമ്പാണ് സംസ്ഥാന മന്ത്രിസഭ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കാര്യത്തില്‍ ആഭ്യന്തര വകുപ്പ് മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നത്.
പൊലിസ് സ്റ്റേഷന് ആവശ്യമായ കെട്ടിടത്തിനും ജീവനക്കാരെ അനുവദിക്കുന്നതിനുമുള്ള ഒരു നടപടിയും തുടങ്ങിയിട്ടില്ല. വിമാനത്താവളം വരുന്നതോടെ കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന സ്ഥലമായതിനാല്‍ മട്ടന്നൂര്‍ പോലിസിന് മാത്രം സുരക്ഷാ ചുമതല നിര്‍വഹിക്കാന്‍ കഴിയില്ല.
1983ലെ പുനര്‍വിന്യാസ ഉത്തരവനുസരിച്ചുള്ള അതേ പൊലിസ് ശക്തി ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റേഷനാണ് മട്ടന്നൂരിലുള്ളത്. ഇതിനുപുറമെ നിരവധി രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമായതിനാല്‍ നിലവിലെ സ്റ്റേഷനിലെ പൊലിസുകാര്‍ക്ക് ഇപ്പോള്‍ തന്നെ ജോലിഭാരം കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."