HOME
DETAILS
MAL
മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്റ്റേ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
backup
April 01 2018 | 04:04 AM
മൂന്നാര്‍: മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്റ്റേ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് റിസോര്‍ട്ട് ഏറ്റെടുക്കും. പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഹോം സ്റ്റേ നില്ക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
2006ലാണ് പാട്ടക്കരാര്‍ ലംഘിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് റിസോര്‍ട്ട് ഒഴിയാന്‍ റവന്യൂ വകുപ്പ് ഉടമക്ക് നോട്ടിസ് നല്കി. ഇതിനെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ കേസില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് അനുകൂലമായിാണ് വിധി വന്നത്. ഹോം സ്റ്റേ ഒഴിയുന്നതിന് ആറ് മാസത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നത്. ഈ കാലാവധി ഇന്നലെ പൂര്‍ത്തിയായി. ഇതിനെ തുടര്‍ന്നാണ് ഇന്ന് സര്‍ക്കാര്‍ ഈ ഹോംസ്റ്റേ ഏറ്റെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."