പ്രേംനസീര്‍ നവതി പുരസ്‌കാരം വിധുബാലയ്ക്ക്
തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃദ് സമിതി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ നവതി പുരസ്‌കാരം നടി വിധുബാലയ്ക്ക്. പ്രേംനസീര്‍ നവതി ആഘോഷ സമാപനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് ആറിന് പൂജപ്പുര ശ്രീ ചിത്തിരതിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹിക മാധ്യമ സേവന പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. ഒ. രാജഗോപാല്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മേയര്‍ വി.കെ പ്രശാന്ത്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മുന്‍ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ പങ്കെടുക്കും.
മാധ്യമ പുരസ്‌കാരങ്ങള്‍: മികച്ച റിപ്പോര്‍ട്ടര്‍- പി. അനില്‍കുമാര്‍ (മാതൃഭൂമി), ന്യൂസ് ഫോട്ടോഗ്രാഫര്‍- സുമേഷ് കൊടിയത്ത്, സാമൂഹിക പ്രതിബദ്ധതാ റിപ്പോര്‍ട്ടിങ്- എം.എം സുബൈര്‍ (കേരള കൗമുദി), പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്- മനോജ് മാധവന്‍ (ജനയുഗം), പരമ്പര- സാലിഹ് കക്കോടി (മാധ്യമം), ആര്‍. സാംബന്‍ (ദേശാഭിമാനി), പ്രാദേശിക വാര്‍ത്ത- ശിവകൈലാസ് (ജന്മഭൂമി), മികച്ച നഗരവാര്‍ത്ത- മെട്രോ മനോരമ, അന്വേഷണാത്മക റിപ്പോര്‍ട്ടിങ്- എം.എം അന്‍സാര്‍ (തേജസ്), മികച്ച ഫീച്ചര്‍ റിപ്പോര്‍ട്ട്- സീമാ മോഹന്‍ലാല്‍ (ദീപിക), വി.പി നിസാര്‍ (മംഗളം), മികച്ച ഫിലിം വാരിക- വെള്ളിനക്ഷത്രം, ഫിലിം റിപ്പോര്‍ട്ടര്‍- അജയ് തുണ്ടത്തില്‍ (മോഡേണ്‍ ഫിലിം സിറ്റി).
ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍: റിപ്പോര്‍ട്ടര്‍- ബിജി തോമസ് (മനോരമ ന്യൂസ്), വാര്‍ത്ത അവതാരകന്‍- ശരത്ചന്ദ്രന്‍ (ന്യൂസ് 18), അന്വേഷണാത്മക റിപ്പോര്‍ട്ടിങ്- സഹിന്‍ ആന്റണി (റിപ്പോര്‍ട്ടര്‍), വാര്‍ത്താധിഷ്ഠിത പരമ്പര- എന്റെ വാര്‍ത്ത (അമൃത ടി.വി), സാമൂഹിക പ്രതിബദ്ധതയുള്ള പരമ്പര- സാന്ത്വനം (മംഗളം), ആക്ഷേപഹാസ്യം- ചിത്രം വിചിത്രം (ഏഷ്യാനെറ്റ്), അന്വേഷണാത്മക പരമ്പര- നേര്‍ക്കണ്ണ് (കൗമുദി), ഡോക്കുമെന്ററി- എന്റെ കഥ (മംഗളം). പ്രൊഫ ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നടന്‍ കൊല്ലം തുളസി, കടയ്ക്കല്‍ രമേശ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."