സ്ഥിരംതൊഴിലില്ല: മുഴുവന്‍ തൊഴിലാളി വിഭാഗങ്ങളും നാളെ പണിമുടക്കും
തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മുഴുവന്‍ തൊഴിലാളികളും നാളെ പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാജീവനക്കാരും തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുകയും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും.
രാവിലെ 11ന് മ്യൂസിയം ജങ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. പണിമുടക്കിന്റെ പ്രചരണാര്‍ഥം ഇന്ന് പ്രാദേശിക അടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. പാളയം രകതസാക്ഷി മണ്ഡപത്തില്‍നിന്നും പ്രകടനം തുടങ്ങും. പണിമുടക്കിന്റെ പ്രചരണത്തിനായി ജില്ലയില്‍ 18 ഏരിയ ജാഥകള്‍ സംഘടിപ്പിച്ചു.
തൊഴിലാളികളെ തെരുവാധാരമാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പുതിയവ്യവസ്ഥ നിലവില്‍ വന്നാല്‍ സ്ഥിരം തൊഴില്‍ ഇല്ലതാകും. നിശ്ചിതകാലത്തേക്ക് മാത്രമാകും നിയമനം. നിയമന കാലാവധി അവസാനിച്ചാല്‍ നോട്ടിസ് പോലും നല്‍കാതെ തൊഴിലാളികളുടെ സേവനകാലം അവസാനിച്ചതായി കണക്കാക്കും. തൊഴിലുടമക്ക് താല്‍പര്യമുള്ള കാലം മാത്രം ജോലി ലഭിക്കുന്ന വിഭാഗമാകും നിശ്ചിത കാല തൊഴിലാളികള്‍. ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് അന്യമായിരിക്കും. മാനേജ്‌മെന്റുകള്‍ നല്‍കുന്ന കുറഞ്ഞ വരുമാനം മാത്രമാകും ലഭിക്കുക. ഈ നടപടിക്കെതിരെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ അണിനിരക്കണമെന്നും സംയുകത േട്രഡ് യൂനിയന്‍ സമിതി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."