ന്യൂസിലന്‍ഡ് പൊരുതുന്നു
ക്രൈസ്റ്റ്ചര്‍ച്ച്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 307 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിങ്സ് തുടങ്ങിയ കിവികള്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന നിലയില്‍. 77 റണ്‍സുമായി ബി.ജെ വാട്ലങും 13 റണ്‍സുമായി ടിം സൗത്തിയുമാണ് ക്രീസില്‍. നാല് വിക്കറ്റുകള്‍ ശേഷിക്കേ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിന് 115 റണ്‍സ് കൂടി വേണം.
ഒരു ഘട്ടത്തില്‍ 36 റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ കിവികളെ വാട്ലിങ് - ഗ്രാന്‍ഡ്ഹോം സഖ്യത്തിന്റെ കൂട്ടുകെട്ടാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 72 റണ്‍സുമായി ഗ്രാന്‍ഡ്ഹോം മടങ്ങിയെങ്കിലും പിന്നീട് സൗത്തിയെ കൂട്ടുപിടിച്ച് വാട്ലിങ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം പൂര്‍ത്തിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."