ദലിത് യുവതിയോട് ബാങ്ക് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതായി പരാതി
പറവൂര്‍: ജില്ലാ സഹകരണ ബാങ്കിന്റെ പറവൂര്‍ ടൗണ്‍ സായാഹ്ന ശാഖയില്‍ വായ്പാ കുടിശികയെ സംബന്ധിച്ച് അന്വേഷിക്കാന്‍ ചെന്ന ദലിത് യുവതിയോട് ബാങ്ക് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. ചിറ്റാറ്റുകര പൂയപ്പിള്ളി കളത്തില്‍ ഉഷാ കുഞ്ഞനാണ് പരാതിക്കാരി. ശാഖാ മാനേജര്‍ക്കും അസിസ്റ്റന്റ് മാനേജര്‍ക്കുമെതിരെ പറവൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരം ബാങ്കില്‍ പണയപ്പെടുത്തി എട്ടുവര്‍ഷക്കാലാവധിയില്‍ നാലരവര്‍ഷം മുമ്പ് മൂന്ന് ലക്ഷം രൂപയാണ് ഉഷ വായ്പയെടുത്തത്. എണ്‍പതിനായിരം രൂപയേ ഇതുവരെയായി അടയ്ക്കാന്‍ കഴിഞ്ഞുള്ളു. 1,90,000 രുപ കുടിശികയായി. ഇതു സംബന്ധിച്ച നോട്ടീസ് കിട്ടിയപ്പോള്‍ കൃത്യമായ കണക്ക് അറിയുന്നതിനാണ് ബാങ്കില്‍ ചെന്നത്. അസിസ്റ്റന്റ് മാനേജരെ സമീപിച്ചപ്പോള്‍ പണം കൊണ്ടു വന്നിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ബാങ്ക് ഇടപാടുകള്‍ക്കായി വന്നവര്‍ക്ക് മുന്നില്‍ വച്ച് പരിഹാസിച്ചെന്ന് ഉഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോണ്‍ എടുത്ത് കാശ് എണ്ണിക്കൊണ്ടുപോയപ്പോള്‍ വിഷമമൊന്നും ഉണ്ടായില്ലല്ലോ. ഇപ്പോള്‍ തിരിച്ചടിക്കാനാണ് വിഷമം. ഇവറ്റകള്‍ക്ക് വായ്പ കൊടുത്താല്‍ ഇതാണ് സ്ഥിതി എന്നുതുടങ്ങി ബാങ്കിലുണ്ടായിരുന്ന മറ്റാളുകളുകളുടെ മുന്നില്‍ വെച്ച് അപമാനിക്കുംവിധം പെരുമാറിയെന്നാണ് പരാതി. ശബ്ദം കേട്ടെത്തിയ ബ്രാഞ്ച് മാനേജരും തന്നെ ആക്ഷേപിച്ചതായി ഉഷാ പറഞ്ഞു. വായ്പ തിരിച്ചടിക്കാന്‍ മൂന്ന് വര്‍ഷവും അഞ്ച് മാസവും ബാക്കിനില്‍ക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നും മോശം പരാമര്‍ശങ്ങളുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."