കുളമ്പുരോഗ നിയന്ത്രണം: തീവ്രയജ്ഞ പരിപാടി ആരംഭിച്ചു
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല കുളമ്പുരോഗ നിയന്ത്രണ തീവ്രയജ്ഞ പരിപാടി ആരംഭിച്ചു. കോഴിക്കോട് മൃഗാശുപത്രിയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ക്ഷീര കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന കുളമ്പ് പ്രതിരോധ കുത്തിവയ്പ് തുടര്‍ച്ചയായ 20ാം തവണയാണ് സംഘടിപ്പിക്കുന്നത്. ആഫ്ത വൈറിഡേ എന്ന വൈറസ് പരത്തുന്ന രോഗബാധയെത്തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ വന്‍ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. കുത്തിവപ്പ് 21 ദിവസം നീണ്ടുനില്‍ക്കും. അതിനായി ജില്ലയിലൊട്ടാകെ 141 വാക്‌സിനേഷന്‍ സ്‌ക്വാര്‍ഡുകളെ വിന്യസിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി.പി കണാരന്‍ അറിയിച്ചു.
ആഫ്ത വൈറിഡേ കുടുംബത്തില്‍പ്പെട്ട ഒരു വൈറസ് ഉണ്ടാക്കുന്ന രോഗബാധയായതുകൊണ്ടും വേഗത്തില്‍ രോഗസംക്രമണമുണ്ടാകുമെന്നതിനാലും രോഗബാധയെ പ്രതിരോധിക്കുകയാണ് പോംവഴിയെന്ന് ഡോ.കെ ജാന്‍സി പറഞ്ഞു.
ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.പി.പി കണാരന്‍ അദ്ധ്യക്ഷനായി. ഡോ.കെ. ഉദയവര്‍മന്‍, ഡോ. സിന്ധു ബാലന്‍, ഡോ.കെ മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."