സാങ്കേതിക മുന്നേറ്റങ്ങള്‍ സ്‌പൈന്‍ സര്‍ജറിയെ ഏറെ സുരക്ഷിതമാക്കിയെന്ന് വിദഗ്ധര്‍
കൊച്ചി: സ്‌പൈന്‍ സര്‍ജന്‍മാര്‍ക്കായുള്ള മുന്ന് ദിവസത്തെ തീവ്ര പരിശീലന പരിപാടിയായ സ്‌പൈന്‍ ബൂട്ട് ക്യാംപ് ബോള്‍ഗാട്ടി പാലസില്‍ ആരംഭിച്ചു. നട്ടെല്ല് (സുഷമ്‌ന നാഡി) സംബന്ധമായി അസുഖങ്ങളും അവക്കുള്ള അത്യാധുനിക ശാസ്ത്രക്രിയാ രീതികളും സാങ്കേതിക മുന്നേറ്റങ്ങളും രോഗിയുടെ മികച്ച സുരക്ഷയും വിശദീകരിക്കുന്ന പതിനാറ് ശില്‍പശാലകളാണ് ക്യാംപില്‍ ഒരുക്കിയിട്ടുള്ളത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഇന്ത്യ സി.ഇ.ഒ. ഡോ. ഹരീഷ് പിള്ള ക്യാംപ് ഉദ്ഘാടനം ചെയ്തു.
ആസ്റ്റര്‍ മെഡ്‌സിറ്റി സി.ഒ.ഒ റിട്ട. കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട്, ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. ദിലീപ് പണിക്കര്‍, ബെംഗളൂരു സ്പര്‍ശ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. കെ വേണുഗോപാല്‍ മേനോന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. രോഗിയുടെ മെച്ചപ്പെട്ട സുരക്ഷയും ഫലപ്രദമായ ചികിത്സക്കായി സാങ്കേതിക വിദ്യയൂം ചികിത്സാ രീതികളും വൈദഗ്ധ്യവും സമന്വയിപ്പിക്കുന്നതിന്റെ ആവശ്യകതയും സംബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. ജേക്കബ് ഈപ്പന്‍ മാത്യു, ചെന്നൈ കാവേരി ഹോസ്പ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. ജി ബാലമുരളി എന്നിവര്‍ വിശദീകരിച്ചു.
ഐ സ്‌പൈന്‍ ഇന്റര്‍നാഷണല്‍ സ്‌പൈന്‍ അക്കാദമി സ്ഥാപകനും പ്രോഗ്രാം ഡയറക്ടറും കൂടിയായ ഡോ. ജി. ബാലമുരളി അടിസ്ഥാനവും സങ്കീര്‍ണവുമായ സാങ്കേതിക വശങ്ങള്‍ ആദ്യ ദിവസത്തെ സമ്മേളനത്തില്‍ വിശദീകരിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയും ഐ സ്‌പൈന്‍ ഇന്റര്‍നാഷണല്‍ സ്‌പൈന്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാംപില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ടാന്‍സാനിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ക്യാംപ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."