ഇരുനൂറ്റിയമ്പതോളം രാജ്യങ്ങളുടെ അമൂല്യ നാണയ ശേഖരവുമായി സുധീപ് തൃത്താല
സൈഫുദ്ദീന്‍ ലത്വീഫി
പടിഞ്ഞാറങ്ങാടി: ഇത് സുധീപ് തൃത്താല. നാണയങ്ങളും, സ്റ്റാമ്പുകളും എവിടെ നിന്നു ലഭിച്ചാലും ഇദ്ദേഹം അത് സൂക്ഷിച്ചിരിക്കും. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ് സുധീപിന് നാണയങ്ങളോടും, സ്റ്റാമ്പുകളോടുമുള്ള അമിതമായ താല്‍പര്യം. ഇരുനൂറ്റി അമ്പതിലധികം രാജ്യങ്ങളുടെ നിലവിലുള്ളതും, മുന്‍കാലങ്ങളില്‍ പ്രചാരണത്തിലുണ്ടായിരുന്നതുമായ നാണയങ്ങളുടെ അമൂല്യ ശേഖരമാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. പാലകുറിശരി ബാലകൃഷ്ണന്റെ മകനായ സുധീപ് തൃത്താല അത്താണിക്കല്‍ സ്വദേശിയാണ്. മുപ്പത്തിരണ്ടുകാരനായ ഇദ്ദേഹം. വയറിംഗ്, പ്ലബിംഗ് എന്നീ ജോലിക്കാരനായ ഇദ്ദേഹം ജോലിത്തിരക്കുകള്‍ക്കിടയിലും സ്‌കൂളുകളും, മറ്റും കേന്ദ്രീകരിച്ച് താന്‍ ശേഖരിച്ച നാണയങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനും സമയം കണ്ടെത്തുന്നു. ആര് വിളിച്ചാലും തന്റെ നാണയ ശേഖരവുമായി സഹപ്രവര്‍ത്തകനോട് കൂടെ സുധീപ് അവിടെയെത്തും.
യു.എന്‍.സി വിഭാഗത്തില്‍പെട്ട വിവിധ തരം നാണയങ്ങള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ദണ്ഡി മാര്‍ച്ചിന്റെ നൂറ്, എഴുപത്തിയഞ്ച് വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യ ഗവര്‍മെന്റ് ഇറക്കിയ 100, 75 കോയിന്‍, രവീന്ദ്രനാഥടാഗോറിന്റെ നൂറ്റി അന്‍മ്പതാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 150 രൂപയുടെ നാണയം, താന്തിയത്തോപ്പി, അംബേദ്കര്‍ എന്നിവരുടെ ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചുള്ള 200, 125 എന്നീ നാണയങ്ങളും, ബുഹദ്ദീശ്വര ക്ഷേത്രത്തിന്റെ ആയിരാമത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള പുതിയ 1000 ത്തിന്റെ നാണയവും ഈ നാണയ ശേഖരത്തിലുണ്ട്. ഇതിനെല്ലാം പുറമെ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന വിവിധ നാട്ടുരാജാക്കന്‍മാരുടെ കാലത്തുള്ള നാണയങ്ങള്‍, ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള അമൂല്യ ശേഖരം ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
പതിനെട്ടു വര്‍ഷമായി ഇദ്ദേഹം നാണയ ശേഖരണം തുടങ്ങിയിട്ട്. വീട്ടുകാരുടേയും, നാട്ടുകാരുടേയും, സുഹൃത്തുക്കളുടേയും എല്ലാ വിധ സഹായവും, പിന്തുണയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."