HOME
DETAILS

ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  
backup
April 01 2018 | 05:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a4%e0%b5%8d-2

 

പാലക്കാട് :ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുമെന്ന് ടൂറിസം - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മംഗലം ഡാം ഉദ്യാന നവീകരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഏഴ് ജില്ലകളിലാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര മേഖലയില്‍ പാലക്കാടിന്റെ സാധ്യതകള്‍ പരിഗണിച്ചാണ് ഉത്തരാവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന് 16 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, കാഞ്ഞിരപ്പുഴ -മലമ്പുഴ ഡാമുകള്‍, പാലക്കാട് വാടിക-ശിലാവാടിക ഉദ്യാനം എന്നിവയുടെ നവീകരണം ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കും. കാഞ്ഞിരപ്പുഴ ഡാം ഉദ്യാന നവീകരണത്തിന് മൂന്ന് കോടിയും മലമ്പുഴ റോക് ഗാര്‍ഡന്‍ വികസനത്തിന് ഒരു കോടിയും വാടിക -ശിലാവാടിക ഉദ്യാന നവീകരണത്തിന് 71 ലക്ഷവും ചെലവഴിക്കും.
നെല്ലിയാമ്പതിയില്‍ ടൂറിസം വകുപ്പിന്റെ സ്ഥലത്ത് വിപുലമായ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി മന്ത്രിസഭാ പരിഗണനയിലാണ്. ചെമ്പൈ പൈതൃക ഗ്രാമത്തിന്റെ കലാപാരമ്പര്യം സംരക്ഷിക്കുന്നതിനായി പൈതൃക സംരക്ഷണ പദ്ധതിക്ക് കോട്ടായി ഗ്രാമപഞ്ചായത്തില്‍ തുടക്കമിടും. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി വിദേശ സഞ്ചാരികള്‍ക്ക് ഗ്രാമീണ ജീവിതത്തെ അടുത്തറിയുന്നതിനായി 'വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്' നടപ്പിലാക്കും.
എട്ട് നദികളെ ബന്ധിപ്പിച്ചുള്ള ക്രൂയിസര്‍ ടൂറിസം പദ്ധതിക്ക് 59 കോടി ചെലവഴിക്കും. വടക്കന്‍ കേരളത്തിലെ ടൂറിസം സാധ്യതകള്‍ ലോക ശ്രദ്ധയില്‍ എത്തിക്കാനായി വിദേശ ബ്ലോഗര്‍മാരെ ഉപയോഗപ്പെടുത്തും. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വകയിരുത്തണം. ഡാം നവീകരണ പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കണം. എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി നിര്‍മാണ പുരോഗതി വിലയിരുത്തണം. ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡി.റ്റി.പി.സി.യുടെ നേതൃത്വത്തില്‍ 4.76 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് മംഗലം ഡാമില്‍ നടക്കുക. പൊതുമേഖല സ്ഥാപനമായ 'വാപ്‌കോസ്'നാണ് നിര്‍മാണ ചുമതല. നടപ്പാത, കഫ്റ്റിരിയ, ശുചിമുറി, പൂന്തോട്ടം, കൂട്ടികളുടെ പാര്‍ക്ക് എന്നിവയുടെ നിര്‍മാണം 18 മാസത്തിനകം പൂര്‍ത്തിയാക്കും.കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ പി.കെ. ബിജു എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago