HOME
DETAILS

അഹല്യ ആശുപത്രിക്ക് പഞ്ചായത്തിന്റെ നോട്ടീസ്

  
backup
April 01 2018 | 05:04 AM

%e0%b4%85%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be


പാലക്കാട്: സ്ഥലം കൈയേറി അനധികൃത നിര്‍മാണപ്രവര്‍ത്തനം നടത്തിയെന്ന ഗ്രാമസഭയുടെ പരാതിയില്‍ വടകരപ്പതിയിലെ അഹല്യ ആശുപത്രിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. കയേറ്റം നടത്തിയെന്ന് സംശയിക്കുന്ന ഭൂമിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ് ആശുപത്രി നടത്തുന്ന ട്രസ്റ്റിന് സെക്രട്ടറി 24ന് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വടകരപ്പതി പഞ്ചായത്തിലെ 17ാം വാര്‍ഡിലുള്‍പ്പെട്ട എരുമക്കാരനൂരിലെ 200 വോട്ടര്‍മാര്‍ ആവശ്യപ്പെട്ടതിന്റെ ആടിസ്ഥാനത്തില്‍ 2017 മെയ് മാസത്തില്‍ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടിയിരുന്നു. ഈ ഗ്രാമസഭയില്‍ ആശുപത്രിയുടെ കൈയേറ്റത്തിനെതിരെ പ്രമേയം പാസ്സാക്കുകയായിരുന്നു.
പൊതുജനം തങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ പ്രത്യേക ഗ്രാമസഭ വിളിപ്പിക്കുകയും പഞ്ചായത്ത് തുടര്‍ നടപടി എടുക്കുകയും ചെയ്യുന്ന ജില്ലയിലെ ആദ്യത്തെ സംഭവമാണിത്. പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയും പൊതുവഴികള്‍ അടച്ചുകെട്ടുകയും ചെയ്ത ആശുപത്രി നടത്തിപ്പുകാര്‍ തങ്ങളുടെ കുടിവെള്ള സ്രോതസുകളില്ലാതാക്കിയെന്നും ഗ്രാമസഭയില്‍ നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. കാലങ്ങളായി സഞ്ചരിച്ചിരുന്ന നാട്ടുവഴികള്‍ അടച്ചുകെട്ടിയതോടെ കാലിവളര്‍ത്തല്‍ മുഖ്യതൊഴിലായ എരുമക്കാരനൂര്‍ നിവാസികള്‍ക്ക് ഈ തൊഴില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. പുറമ്പോക്ക് ഭൂമിയിലെ ജലസേചന കനാലുകള്‍ ഇല്ലാതാക്കിയതും വഴിതിരിച്ചു വിട്ടതും കൃഷിയെ സാരമായി ബാധിച്ചെന്നും ഗ്രാമസഭ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ആശുപത്രി അധികൃതര്‍ക്ക് നോട്ടീസയച്ചത്. വടകരപ്പതി വില്ലേജ് ബ്ലോക്ക് 24ല്‍ റീസര്‍വെ 90ലുള്ള സ്ഥലത്തെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാരം, കരം അടച്ച രസീത്, ലൊക്കേഷന്‍ സ്‌കെച്ച്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് അനുമതി പത്രം നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ എന്നിവ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനുപുറമെയാണ് ജനവാസ മേഖലയില്‍ അഹല്യഗ്രൂപ്പ് സ്ഥാപിച്ച കാറ്റാടിയന്ത്രങ്ങളുടെ ശബ്ദം മൂലം കറവപ്പശുക്കളുടെ പാല്‍ കുറയുന്നതും പ്രദേശത്തെ ഭൂമി വരണ്ട് ജലലഭ്യത കുറഞ്ഞുവരുന്നതും തങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു. അതേ സമയം പ്രദേശവാസികളുടെ പരാതികളെക്കുറിച്ച് നിലപാട് അറിയാന്‍ ആശുപത്രി അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ ധിക്കാരപരവും നിഷേധാത്മക നിലപാടുമാണ് ബന്ധപ്പെട്ടവരില്‍ നിന്നുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago