പായ്തുരുത്ത് തൂക്കുപാലം അപകട ഭീഷണിയില്‍
മാള: പായ്തുരുത്ത് തൂക്കുപാലം അപകട ഭീഷണിയില്‍ . കുണ്ടൂരിനെ പായ്തുരുത്തുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം കൈവരികള്‍ തകര്‍ന്നും തുരുമ്പെടുത്തും വശങ്ങളില്‍ കാടു വളര്‍ന്നും നശിച്ചു കൊണ്ടിരിക്കുകയാണ്. വശങ്ങളിലുള്ള ഇരുമ്പ് പട്ടകളില്‍ പലതും തുരുമ്പെടുത്തു ഇല്ലാതായ നിലയിലാണ്.
പായതുരുത്തിന്റെ ഒരു ഭാഗം എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തിലും മറ്റൊരു ഭാഗം തൃശൂര്‍ ജില്ലയിലെ കുഴൂര്‍ പഞ്ചായത്തിന്റെ അധീനതയിലുമാണ്. തുരുത്തിലുള്ളവര്‍ സഞ്ചരിക്കുന്നതു കൂടാതെ തൂക്കുപാലവും സമീപ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും നിത്യേന നിരവധി പേര്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്.
2012 ല്‍ അന്നത്തെ റവന്യൂ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷണനാണു പാലം ഉദ്ഘാടനം ചെയ്തത്. നാളിതുവരെയായിട്ടും പാലത്തില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുകയോ അനുബന്ധ റോഡു നിര്‍മാണം പൂര്‍ത്തികരിക്കുകയോ ചെയ്തിട്ടില്ല. പാലത്തിനോടു ചേര്‍ന്നുള്ള നടവഴി പുല്ലു വളര്‍ന്നു കാടുപിടിച്ചു ഇഴജന്തുക്കളുടേയും സാമൂഹ്യ വിരുധരുടേയും ശല്യത്തിനിടയാകുന്നുണ്ട്.
തൂക്കുപാലം സംരക്ഷിക്കണമെന്നും പാലത്തില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കണമെന്നും അനുബന്ധ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും കുണ്ടൂര്‍ സര്‍ഗം പുരുഷ സ്വയം സഹായ സംഘം അധികാരികളോടു ആവശ്യപ്പെട്ടു.
പ്രസിഡന്റ്് കെ.ജി ഷനു യോഗത്തില്‍ അധ്യക്ഷനായി. എം.കെ വിനോജ്, കെ.ടി അനില്‍, കെ.ജി ഗോകുല്‍, കെ.എം ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."