മരം വരമാക്കാന്‍
ലോക പരിസ്ഥിതി ദിനത്തിനു കൈകോര്‍ക്കാന്‍ സംഘടനകള്‍
കണ്ണൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആഗോളതാപനത്തിനെതിരെ വൃക്ഷസമൃദ്ധി എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ വനവല്‍ക്കരണ പരിപാടി നടത്തുമെന്നു പ്രസിഡന്റ് കെ.വി സുമേഷ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സോഷ്യല്‍ ഫോറസ്ട്രി, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ശുചിത്വമിഷന്‍ എന്നിവരുമായി യോജിച്ചാണു പരിപാടി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടാനുള്ള വൃക്ഷതൈകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭ്യമാക്കും. പഞ്ചായത്ത് അധികൃതര്‍ പരിപാടിയുടെ വിജയത്തിനായി പ്രാദേശികതലത്തില്‍ യോഗം വിളിക്കണം. നാളെ വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം. തുടര്‍ന്നുള്ള അഞ്ചുദിവസം പഞ്ചായത്ത് നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ ആഗോളതാപനത്തെ പ്രതിരോധിക്കുന്ന അപകടഭീഷണിയുണ്ടാക്കാത്ത വൃക്ഷത്തൈകള്‍ നടണം. പത്തു വരെയാണു ക്യാംപയിന്‍. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, പി.എം.ജി.എസ്.വൈ റോഡുകള്‍ എന്നിവ തിരഞ്ഞെടുത്ത് പാതയോരത്ത് ഇവ നടാനാവണം. നട്ട മരങ്ങളുടെ വിവരം സൂക്ഷിക്കുന്ന രജിസ്റ്റര്‍ തദ്ദേശ സ്ഥാപനങ്ങളിലുണ്ടാവണം.
തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ വൃക്ഷത്തൈകളുടെ സംരക്ഷണ ചുമതല ഏല്‍പ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇവ തൊഴില്‍ദിനമായി കണക്കാക്കും. മൂന്നുമാസം കഴിയുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ നട്ടമരങ്ങള്‍ നിലവിലുണ്ടോ എന്നു പരിശോധിക്കാന്‍ യോഗം ചേരും. വര്‍ഷത്തില്‍ രണ്ടുതവണ ഇവയുടെ മോണിറ്ററിങ്ങ് നടത്തും. ഇവയുടെ മേല്‍നോട്ടത്തിനായി ജില്ലാ പഞ്ചായത്തില്‍ ഒരുസമിതിയും രൂപീകരിക്കും. എം.എല്‍.എമാര്‍ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ക്യാംപയിനുമായി സഹകരിക്കണമെന്നും നാശോന്മുഖമാകുന്ന പുഴകള്‍ സംരക്ഷിക്കാനുള്ള പദ്ധതി ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും കെ.വി സുമേഷ് പറഞ്ഞു. ആലോചനാ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ ബിജു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം ശശിധരന്‍, ശുചിത്വ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ഇ മോഹനന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ ശ്രീജിത്ത് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന മേധാവികള്‍ സംബന്ധിച്ചു.
ഡി.വൈ.എഫ്.ഐ ലക്ഷം വൃക്ഷത്തൈ നടും
കണ്ണൂര്‍: ജീവനുള്ള ഭൂമിക്കു യുവതയുടെ കാവല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നാളെ പരിസ്ഥിതിദിനാചരണം നടത്തും. ജില്ലയില്‍ ഒരുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനും പ്രവര്‍ത്തകരുടെ വീടുകളില്‍ മഴക്കുഴി ഒരുക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ എട്ടിന് പരിസ്ഥിതിദിനാചരണം മന്ത്രി ഇ.പി ജയരാജന്‍ പാപ്പിനിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യും. പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, ദേശീയ വോളിബോള്‍താരം കിഷോര്‍കുമാര്‍, ഗായിക സയനോര ഫിലിപ്പ്, നാടകനടി രജിത മധു, എം.വി ജയരാജന്‍, എം.വി നികേഷ്‌കുമാര്‍, കണ്ടല്‍ സംരക്ഷണപ്രവര്‍ത്തകന്‍ പാറയില്‍ രാജന്‍ എന്നിവര്‍ ചേര്‍ന്ന് വളപട്ടണം പുഴയോരത്ത് കണ്ടല്‍ നടും. ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈ, ട്രഷറര്‍ വി.കെ സനോജ്, എം ഷാജര്‍ സംബന്ധിച്ചു.
കുടുംബശ്രീയുടെ വനമുദ്ര പദ്ധതി
കണ്ണൂര്‍: മലിനമാകുന്ന ജീവവായു സംരക്ഷിക്കുന്നതിന് ഓരോ കുടുംബശ്രീ സി.ഡി.എസ് പരിധിയിലും ഒരു പച്ചതുരുത്ത് എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷന്‍ വനമുദ്ര പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്ത് പരിധിയില്‍ ചുരുങ്ങിയത് അഞ്ചുസെന്റ് ഭൂമിയില്‍ മരം വച്ചുപിടിപ്പിക്കുകയാണു പരിപാടി. ലോക പരിസ്ഥിതി ദിവസമായ നാളെ നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് 87 കുടുംബശ്രീ സി.ഡി.എസിലും പദ്ധതി നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11ന് മാടായിപ്പാറയില്‍ ടി.വി രാജേഷ് എം.എല്‍.എ നിര്‍വഹിക്കും. ഏതു പരിതസ്ഥിതിയിലും വളരുന്ന പേരാല്‍, കാഞ്ഞിരം, പാല, ചമത, ചെമ്പകം, ഇലഞ്ഞി, എരിഞ്ഞി, പൂങ്കുലകളുണ്ടാകുന്ന വള്ളികള്‍ എന്നിവ നട്ടുവളര്‍ത്തി കുടുംബശ്രീ സി.ഡി.എസിന്റെ മേല്‍നോട്ടത്തില്‍ ചെറുവനം സൃഷ്ടിക്കാ നും ഓരോവര്‍ഷവും ഇതു വ്യാപിപ്പിക്കാനു
മാണ് ലക്ഷ്യമിടുന്നത്. ആറളം പഞ്ചായത്തില്‍ ഒന്നര ഏക്കര്‍, മാടായിപ്പാറയില്‍ ഒരേക്കര്‍, 34 സി.ഡി.എസുകളില്‍ അഞ്ചുസെന്റ് വീതം എന്നിങ്ങനെ ഇതിനകം പത്തേക്കര്‍ വനം സൃഷ്ടിക്കാന്‍ കുടുംബശ്രീ സി.ഡി.എസുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."