തൃശൂരിലെ സാംസ്‌ക്കാരിക സമുച്ചയത്തിനു വള്ളത്തോളിന്റെ പേര് നല്‍കും: പിണറായി വിജയന്‍
ചെറുതുരുത്തി: കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരില്‍ ആരംഭിയ്ക്കുന്ന സാംസ്‌ക്കാരിക സമുച്ചയത്തിനു വള്ളത്തോള്‍ നാരായണ മേനോന്റെ പേരു നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരള കലാമണ്ഡലം കൂത്തമ്പലത്തില്‍ നടന്ന സംസ്ഥാന പുരസ്‌ക്കാര സമര്‍പ്പണവും നിള ദേശീയ ന്യത്ത സംഗീതോത്സവത്തിന്റെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള കലാമണ്ഡലത്തെ കല്‍പിത സര്‍വകലാശാലയാക്കി മാറ്റിയത് എല്‍.ഡി.എഫ് ഭരണകാലത്തായിരുന്നെന്നും ഇക്കാര്യത്തില്‍ ഒ.എന്‍.വിയുടെ പങ്കു വളരെ വലുതാണെന്നും പറഞ്ഞ മുഖ്യമന്ത്രി കലാമണ്ഡലത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സാധ്യമായതെല്ലാം ചെയ്യുമെന്നു കൂട്ടിച്ചേര്‍ത്തു.
ആധുനിക കാലഘട്ടത്തില്‍ സാംസ്‌ക്കാരിക രംഗങ്ങളിലേക്കും സാമ്രാജ്യത്വ അധിനിവേശം ബാധിച്ചതായും വിപരീത സാഹചര്യങ്ങളെ ആര്‍ജ്ജവത്തോടെ അതിജീവിച്ച മഹാകവി വള്ളത്തോള്‍ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെന്നും മാതൃകയാണെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകം കൂടിയാണു കലാമണ്ഡലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂത്തമ്പലത്തില്‍ നടന്ന സമ്മേളനത്തില്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനായി. ഡോ: പി.കെ ബിജു എം.പി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.പി രാധാകൃഷ്ണന്‍ , വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ, വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍, ഭരണ സമിതിയംഗങ്ങളായ എന്‍.ആര്‍ ഗ്രാമപ്രകാശ്, ടി.കെ വാസു, വാസന്തി മേനോന്‍, കലാമണ്ഡലം പ്രഭാകരന്‍ സംസാരിച്ചു.
സംസ്ഥാന പുരസ്‌കാര ജേതാക്കളായ കലാമണ്ഡലം കെ.ജി വാസുദേവന്‍ നായര്‍ , അന്നമനട പരമേശ്വര മാരാര്‍, നിര്‍മല പണിക്കര്‍ മറുപടി പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."