HOME
DETAILS
MAL
വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ച കേസില്‍ കേന്ദ്രമന്ത്രിയുടെ മകന് പൊലിസില്‍ കീഴടങ്ങി
backup
April 01 2018 | 05:04 AM
പട്ന: ബിഹാറിലെ ഭാഗല്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ച കേസില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു സഹമന്ത്രി അശ്വിനി ചൗബെയുടെ മകന് അരിജിത് ശാശ്വത് പൊലിസില്‍ കീഴടങ്ങി.
കേസില്‍ കോടതി അരിജിത് ശാശ്വതിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടു അരിജിതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
മാര്‍ച്ച് 17 നാണ് ഭാഗല്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അരിജിത്തിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ നടത്തിയ ബൈക്ക് റാലിയാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."