ഗ്രീഷ്‌മോത്സവം 2018 ഉദ്ഘാടനം ഏപ്രില്‍ അഞ്ചിന്
ആലപ്പുഴ: ആലപ്പുഴ ജില്ലാ ജവഹര്‍ബാലഭവനില്‍ ഗ്രീഷ്‌മോത്സവം 2018 ഏപ്രില്‍ 5ന് രാവിലെ 9.30 ന് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജവഹര്‍ ബാലഭവന്‍ എക്‌സിക്യൂട്ടവ് ഡയറക്ടര്‍ എസ്.വാഹിദ്,ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ നഗരസഭാ കൗണ്‍സിലര്‍ കവിതാ ടീച്ചര്‍, ടി എം എ ഫറൂക്ക് സഖാഫി എന്നിവര്‍ ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആലപ്പുഴയിലെ ജവഹര്‍ ബാലഭവന്‍ സ്ഥാപക അംഗങ്ങളിലൊരാളായ ദേശീയ അദ്ധ്യപക അവാര്‍ഡ് ജേതാവ് നവതി ആഘോഷിക്കുന്ന കല്ലേലി രാഘവന്‍പിള്ളയെ ചടങ്ങില്‍ ആദരിക്കും.നഗരസഭാ ചെ.ര്‍മന്‍ തോമസ്സ് ജോസഫ് സംബന്ധിക്കും. മധ്യ വേനലവധികാലത്ത് കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായാണ് ഗ്രീഷ്‌മോത്സവം സംഘടിപ്പിക്കുന്നത്. മെയ് 25 വരെ നീണ്ടു നില്‍ക്കുന്ന ഗ്രീഷ്‌മോത്സവം 2018 ല്‍ സംഗീതം, നൃത്തം,ചിത്രരചന, വിവിതോപകരണങ്ങളായ വയലിന്‍,ഗിത്താര്‍,കീബോര്‍ഡ്,മൃദംഗം,തബല, തുടങ്ങിയവയില്‍ പ്രഗത്ഭരായവരാണ് പരീശീലനം നല്‍കുന്നത്. 2000 രൂപായുടെ പാക്കേജില്‍ ഏതെങ്കിലും രണ്ടിനങ്ങളില്‍ കുട്ടികള്‍ക്ക് പരിശിലനം നേടാനാകും.സംസ്ഥാനത്തെ അഞ്ച് ജവഹര്‍ ബാലഭവനിലെന്നാണ് ആലപ്പുഴയിലേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."