HOME
DETAILS
MAL
ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം: മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
backup
April 01 2018 | 06:04 AM
ആലപ്പുഴ: ഏപ്രില്‍ രണ്ടിലെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.യു.ഡബ്ല്യൂ.ജെ - കെ.എന്‍.ഇ.എഫ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
ആലപ്പുഴ പ്രസ് ക്ലബ്ബില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ മാധ്യമ പ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരും അണിനിരന്നു. തുടര്‍ന്ന് നടന്ന ധര്‍ണ കേരളാ പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മറ്റിയംഗം എ.സേതുമാധവന് ഉദ്ഘാടനം ചെയ്തു.
കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി വി.എസ് ജോണ്സണ് അധ്യക്ഷനായിരുന്നു. കെ.യു.ഡബ്ല്യൂ.ജെ ജില്ലാ സെക്രട്ടറി ജി.ഹരികൃഷ്ണന്, പ്രസിഡന്റ് വി.എസ് ഉമേഷ്, ജോയിന്റ് സെക്രട്ടറി ടി.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."