ഡയാലിസിസ് യൂണിറ്റിന് ഒന്നേകാല്‍ ലക്ഷം രൂപ നല്കി
തുറവൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ഒന്നേകാല്‍ ലക്ഷം രൂപ മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകന് കെ.പി.വിനോദ് കുമാര്‍ നല്കി. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരുന്നത്. ഇക്കാര്യം എ.എം ആരിഫ് എം.എല്‍.എ.യില്‍ നിന്നും അറിഞ്ഞപ്പോഴാണ് ആശുപത്രിയിലെത്തി മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.റൂബിക്ക് ചെക്ക് കൈമാറിയത്.
അരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെന്വര് പ്രോഡക്ട് ലിമിറ്റഡ് എന്ന സമുദ്രോല്പന്ന കയറ്റുമതി കമ്പനിയുടെ ഉടമസ്ഥരിലൊരാളായ കെ.പി.വിനോദ് കുമാര്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോന്‍സിബിലിറ്റിയുടെ ഭാഗമായി സെക്രട്ടറി വി.ആര്.രവി ലാലിനൊപ്പമെത്തിയാണ് നല്‍കിയത്.
എ.എം.ആരീഫ് എം.എല്‍.എ, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഫിലിപ്പ് തോമസ്, ഡയറക്ടറന്മാരായ മധു കൃഷ്ണ, അബ്ദുള്‍കരിം എന്നിവര്‍ പങ്കെടുത്തു.
വ്യവസായികളും വ്യക്തികളും ചില സ്ഥാപനങ്ങളും നല്കുന്ന പണമുപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. അഞ്ച് യന്ത്രങ്ങളും ആര്.ഒ പ്ലാന്റുമാണുള്ളത്. 15 രോഗബാധിതര്‍ക്ക് നിലവില്‍ യൂണിറ്റിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."