പട്ടണക്കാട് പഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കുന്നു
തുറവൂര്‍: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കാനൊരുങ്ങുന്നു. ആദ്യമായി പ്ലാസ്റ്റിക്ക് ശേഖരണം തുടങ്ങും. കുടുംബശ്രീയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി വാര്‍ഷിക ബജറ്റില്‍ അമ്പത് ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
വിവിധ പഞ്ചായത്തുകളുടെ പരിധിയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിച്ച് സൂക്ഷിക്കും. പിന്നീട് ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഇവ വാഹനങ്ങളില്‍ യൂണിറ്റിലെത്തിക്കും. വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക്ക് വിവിധ ഉല്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളായും റോഡ് നിര്‍മാണത്തിനായും കയറ്റി അയക്കും. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍ എന്നീ പഞ്ചായത്തുകളാണ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ളത്. എല്ലാ പഞ്ചായത്തുകളിലെ റോഡുകളിലെ പാതയോരങ്ങളില്‍ നിറയെ മാലിന്യങ്ങളാണ്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന് പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴിലും വരുമാനവും ലഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."