ഭൂഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിലേയ്ക്ക് ഭൂമി വില്‍ക്കുന്നതിന് തയ്യാറുളള ആലപ്പുഴ ജില്ലയിലെ ഭൂ ഉടമകളില്‍ നിന്ന് നേരിട്ട് അപേക്ഷകള്‍ ക്ഷണിച്ചു.
ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുളള വാസയോഗ്യമായ ഭൂമി (കുടിവെളള ലഭ്യത, റോഡ്, വൈദ്യുതി, തുടങ്ങിയവയടക്കം, ഒരു നിയമക്കുരുക്കിലും ഉള്‍പ്പെടാത്ത, ബാധ്യതകളില്ലാത്ത ഉത്തമഭൂമി) വില്‍ക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം ഉള്‍പ്പെടുത്തി വേണം അപേക്ഷിക്കേണ്ടത്. അപേക്ഷ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, പുനലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലപ്പുഴ എന്നിവര്‍ക്ക് നല്‍കണം. കുറഞ്ഞത് ഒരേക്കര്‍ വരെയുളള ഭൂമിയുടെ ഉടമസ്ഥര്‍ക്ക് വില്‍പ്പനയ്ക്കായി അപേക്ഷിയ്ക്കാം. സ്ഥല ഉടമകള്‍ സമര്‍പ്പിക്കുന്ന ഓഫറുകളോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടികിട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുളള ലീഗല്‍ സ്‌ക്രൂട്ടണി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനയ്ക്ക് തയ്യാറാണെന്നുളള സമ്മതപത്രം എന്നിവ ഉള്‍പ്പെട്ടിരിക്കണം.ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിയ്ക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിയ്ക്കുന്നതിനും നിരസിയ്ക്കുന്നതിനും ജില്ല കളക്ടര്‍ക്ക് അധികാരം ഉണ്ടായിരിയ്ക്കുന്നതാണ്. ഫോണ്‍: 9496070335, 9496070348
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."