ജിസാറ്റ് 6എയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6എയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ജിസാറ്റ് 6എയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ നാലു ദിവസമായിട്ടും ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഉപഗ്രഹം തകരാറിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതു ശരിവയ്ക്കുന്നതാണ് ഐഎസ്ആര്‍ഒയുടെ അറിയിപ്പ്.
Also Read: ഐസ്ആര്‍ഒയില്‍നിന്നു വിവരങ്ങളില്ല; ജിസാറ്റ് 6എയ്ക്കു തകരാര്‍ സംഭവിച്ചതായി സൂചന
മാര്‍ച്ച് 30നാണ് അവസാനമായി ഐഎസ്ആര്‍ഒയില്‍ നിന്ന് ഉപഗ്രഹത്തെ കുറിച്ച് അറിയിപ്പു ലഭിച്ചത്. വിക്ഷേപണ ശേഷം ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗ്രൗണ്ട് സ്റ്റേഷന്‍ ആദ്യ ഭ്രമണപഥം ഉയര്‍ത്തിയതാണ് അവസാനമായി വന്ന അറിയിപ്പ് .
രാവിലെ 9.22 നായിരുന്നു അത്. രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്തലിനുശേഷം ഉപഗ്രഹത്തിന്റെ നിന്ത്രണത്തില്‍ തിരിച്ചടി നേരിട്ടു.
ഉപഗ്രഹത്തിന്റെ പവര്‍സംവിധാനത്തിനു തകരാറുണ്ടായെന്നാണ് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും തകരാര്‍ പരിഹരിക്കാന്‍ കഠിനാധ്വാനം നടത്തുകയാണ്.
മാര്‍ച്ച് 29നു വൈകിട്ട് 4.56ഓടെയാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് പറന്നുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."