ബഹ്‌റൈനില്‍ പ്രവാസി സംഘടനയുടെ സൗജന്യ പാഠപുസ്ത വിതരണം ഇന്ന്
മനാമ: ബഹ്‌റൈനില്‍ പ്രവാസി സംഘടനയുടെ കീഴില്‍ സൗജന്യ പാഠപുസ്ത വിതരണം ഇന്ന് ബഹ്‌റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നടക്കും.
ഇന്‍ഡക്‌സ് എന്ന പ്രവാസി മലയാളികളുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ബഹ്‌റൈന്‍ കേരളീയ സമാജവുമായി ചേര്‍ന്ന് ഉപയോഗിച്ച പാഠപുസ്തക ശേഖരണവും വിതരണവും സംഘടിപ്പിച്ചിരിക്കുന്നത്.
ബഹ്‌റൈനിലുടനീളം വിവിധ പ്രവാസി സംഘടനാ കേന്ദ്രങ്ങളില്‍ പ്രത്യേക കളക്ഷന്‍ ബോക്‌സുകള്‍ വെച്ചാണ് പുസ്തക ശേഖരണം നടത്തിയത്.
വിവിധ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ക്കു പുറമെ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവശ്യമായ വിവിധ പുസ്തകങ്ങളും ശേഖരണത്തിലൂടെ ലഭിച്ചിട്ടുണ്ട്.
ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ്ബ്, സമസ്ത ബഹ്‌റൈന്‍ ഓഫീസ്, കെ.എം.സി.സി ഓഫീസ്, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി, കൊയിലാണ്ടി കൂട്ടം, അയ്യപ്പ ക്ഷേത്രം കാണൂഗാര്‍ഡന്‍, സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് തുടങ്ങി വിവിധ സംഘടനാ ആസ്ഥാനങ്ങളിലാണ് പ്രധാനമായും കളക്ഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ചിരുന്നത്.
പാഠപുസ്തകങ്ങള്‍ക്കൊപ്പം 500 കുട്ടികള്‍ക്കെങ്കിലും സ്‌കൂള്‍ സ്റ്റേഷനറി സാധനങ്ങളും ചെറിയ കുട്ടികള്‍ക്ക് ഉപകാരപ്രദമായ കളറിംഗ് ആന്‍ഡ് ആര്‍ട്‌സ് ബുക്കുകളും നല്‍കുമെന്ന് ഇന്റക്‌സ് ബഹ്‌റൈന്‍ ഭാരവാഹികള്‍ ഇവിടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂള്‍ യൂണിഫോമും ഇതിന്റെ ഭാഗമായി നല്‍കുന്നുണ്ടെന്നും അത് ആവശ്യക്കാരായ രക്ഷിതാക്കളെ നേരിട്ട് ബന്ധപ്പെടുത്തിയാണ് ചെയ്യുകയെന്നും അവര്‍ അറിയിച്ചു.
ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണൂ ണിഫോമിനായി ലഭിച്ചിട്ടുള്ളത്. ഉദാരമതികളായ പ്രവാസി സുഹൃത്തുക്കളില്‍ നിന്നും തന്നെയാണ് ഇതിനായുള്ള സഹായങ്ങള്‍ ആവശ്യപ്പെടുന്നത്. യൂണിഫോം ആവശ്യമുള്ളവര്‍ ഇന്ഡക്‌സ് ഭാരവാഹികളായ റഫീക്ക്അബ്ദുള്ള (38384504) അജി ഭാസി (33170089) അനീഷ്വര്‍ഗീസ് (39899300) ഇന്ഡക് ക്ഷാധികാരി സേവി മാത്തുണ്ണി(36800676) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
പുസ്തകങ്ങളായാലും സ്റ്റേഷനറിയായാലും ആദ്യമെത്തുന്നവര്‍ക്കു ആദ്യം എന്ന നിലയിലായിരിക്കും വിതരണം ചെയ്യുക. ഒരു തരത്തിലുമുള്ള ചേരിതിരിവുകളോ പരിഗണനകളോ ഉണ്ടായിരിക്കുന്നതല്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ഷക്കീല്‍ ട്രേഡിങ്, യു എ ഇ എക്‌സ്‌ചേഞ്ച് , ശ്യാം കൃഷ്ണന്‍, ഓമല്‍ കുമാര്‍ , ശോഭ ടീച്ചര്‍ എന്നിവരാണ് പ്രോഗ്രാമിന്റെ പ്രധാന പ്രായോജകരെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ റഫീക്ക്അബ്ദുള്ള, എം.പി.രഘു സേവി മാത്തുണ്ണി,അജി ഭാസി, അനീഷ്വര്‍ഗീസ്, ചന്ദബോസ്, സാനിപോള്‍, ലത്തീഫ്ആയഞ്ചേരി, സ്റ്റാലിന്‍ ജോസഫ്, എന്നിവര്‍ പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."