HOME
DETAILS

വിമാന കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കണമെന്ന് ആവശ്യം

  
backup
April 01 2018 | 11:04 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87

 

ജിദ്ദ : വിമാന കമ്പനികളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കണമെന്ന് വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഊദികളും വിദഗ്ധരും ആവശ്യപ്പെടുന്നു.

നിലവില്‍ വിദേശികളെ ജോലിക്കു വയ്ക്കുന്നതിനാണ് വിമാന കമ്പനികള്‍ താല്‍പര്യം കാണിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുകയല്ലാതെ വഴിയില്ല.

ഏവിയേഷന്‍ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകളിലെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ നിരവധി സഊദികള്‍ തൊഴില്‍രഹിതരായി കഴിയുന്നുണ്ട്.

വിമാന കമ്പനികളില്‍ ജോലി ലഭിക്കുന്നത് ഇവര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കമ്പനികള്‍ വിദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ കിട്ടാക്കനിയായി മാറുകയാണ്.

സഊദി ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യമാണ് വ്യോമയാന മേഖലയിലുള്ളത്. നിരവധി സൗദി ബിരുദധാരികളെ ഉള്‍ക്കൊള്ളുന്നതിന് സാധിക്കുന്ന പ്രധാന മേഖലകളില്‍ ഒന്നാണിത്. വ്യോമയാന മേഖലയിലെ നിരവധി തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുന്നതിന് സാധിക്കും.

ഈ ജോലികള്‍ നിര്‍വഹിക്കുന്നതിന് മതിയായ യോഗ്യതയും കഴിവുകളുമുള്ള നിരവധി സൗദി യുവാക്കളെ കിട്ടാനുണ്ട്.

സഊദിയില്‍ വാണിജ്യ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും അടക്കം 500 ലേറെ വിമാനങ്ങളുണ്ടെന്ന് വ്യോമയാന മേഖലാ വിദഗ്ധന്‍ താരിഖ് അല്‍ഈദി പറഞ്ഞു.

വിമാന ജീവനക്കാര്‍ അടക്കം നേരിട്ട് ജോലി ചെയ്യുന്നവരും സുരക്ഷാ, മെയിന്റനന്‍സ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഓപ്പറേഷന്‍സ് അടക്കമുള്ള പരോക്ഷ മേഖലകളില്‍ ജോലി ചെയ്യുന്നവരും അടക്കം ചുരുങ്ങിയത് എഴുപതോളം പേര്‍ക്ക് ഓരോ വിമാനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും താരിഖ് പറഞ്ഞു.

വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഉയര്‍ന്ന വരുമാനമാണ് ലഭിക്കുന്നതെന്ന് ഏവിയേഷന്‍ എന്‍ജിനീയറും സുരക്ഷാ വിദഗ്ധനുമായ സൗദി യുവാവ് നവാഫ് മുഹമ്മദ് പറഞ്ഞു.

ഡാറ്റ എന്‍ട്രി, സെക്രട്ടറി, പ്ലാനിംഗ്, മാര്‍ക്കറ്റിംഗ് അടക്കമുള്ള മേഖലകളില്‍ വാണിജ്യ, സ്വകാര്യ വിമാന കമ്പനികളിലെ നിരവധി തൊഴിലവസരങ്ങളില്‍ സൗദികളെ നിയമിക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago