പതിനാലു വര്‍ഷത്തെ ദാഹം തീര്‍ത്തു; സാള്‍ട്ട് ലേക്കില്‍ കപ്പുയര്‍ത്തി കേരളം
കൊല്‍ക്കത്ത: 14 വര്‍ഷത്തെ ദാഹം തീര്‍ത്ത് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. ബംഗാളിനെ അവരുടെ തട്ടകത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം തകര്‍ത്തത്. മുഴുവന്‍ സമയത്തേക്കും അധികസമയത്തേക്കും നീണ്ട മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇതോടു കൂടിയാണ് അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പ്പിച്ചാണ് കേരളം തങ്ങളുടെ ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.
മുഴുവന്‍ സമയവും 1-1 സമനിലയിലും അധിക സമയത്ത് 2-2 സമനിലയിലുമായി മത്സരം. കേരളത്തിനു വേണ്ടി എം.എസ് ജിതിനും വിപിന്‍തോമസുമാണ് ഗോളുകള്‍ നേടിയത്.
ആക്രമണോത്സുകയായിരുന്നു ഇരു ടീമുകളും കളിയിലുടനീളം പ്രകടിപ്പിച്ച്. കേരളം 14 വര്‍ഷത്തെ ദാഹം തീര്‍ക്കാനായി അഞ്ചു വര്‍ഷത്തിനു ശേഷം ഫൈനലില്‍. ബംഗാളാകട്ടെ സ്വന്തം തട്ടകത്തില്‍ കിരീടം ലഭിക്കണമെന്ന വാശിയിലും. ഇതോടെ മത്സരം ഉദ്വേഗജനകമായി. ആദ്യം ലക്ഷ്യം കണ്ടത് കേരളമായിരുന്നു. 19ാം മിനുറ്റില്‍ എം.എസ് ജിതിന്‍ കേരളത്തിനായി ആദ്യ ഗോള്‍ നേടി.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ കേരളത്തെ രണ്ടാം പകുതിയില്‍ ബംഗാള്‍ സമനിലയില്‍ പിടിച്ചു. 68ാം മിനുറ്റില്‍ ബംഗാളിനു വേണ്ടി ജിതേന്‍ ബര്‍മന്‍ ബംഗാളിനായി വലകുലുക്കി. മത്സരം 1-1 സമനിലയില്‍ കലാശിച്ചു.
അധിക സമയത്തേക്ക് നീണ്ട മത്സരം ആദ്യ ഗോള്‍ നേടിയതും കേരളമാണ്. എക്‌സ്ട്രാ ടൈം കഴിയാന്‍ ആറു മിനുറ്റുകള്‍ ശേഷിക്കേ കേരളം ലക്ഷ്യം കണ്ടു. വിപിന്‍ തോമസ് മനോഹരമായ ഹെഡറിലൂടെ ബംഗാള്‍ വല കുലുക്കി. കേരളം വിജയത്തിലേക്ക് എന്നു തോന്നിയ അവസാന നിമിഷങ്ങള്‍. എന്നാല്‍, നിരശയിലേക്ക് തള്ളിയിട്ട് മത്സരത്തിന്റെ അവസാന നിമിഷം ഫ്രീകിക്കിലൂടെ ബംഗാള്‍ സമനില പിടിച്ചു. അതോടെ അനിവാര്യ ഫ്രീകിക്കിലേക്ക് മത്സരം നീണ്ടു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്കെടുത്തത് ആദ്യം ബംഗാളായിരുന്നു. ബംഗാളിന്റെ ആദ്യ പെനാല്‍റ്റി കേരള ഗോളി തടഞ്ഞു. സ്‌കോര്‍: 0-0
പെനാല്‍റ്റി 2: ആദ്യ കിക്കില്‍ ബംഗാളിന്റെ വല കുലുക്കി കേരളം. സ്‌കോര്‍: 1-0
പെനാല്‍റ്റി 3: ബംഗാളിന്റെ രണ്ടാം അവസരവും തടഞ്ഞിട്ട് കേരള ഗോളി: 1-0
പെനാല്‍റ്റി 4: കേരളം വീണ്ടും ലക്ഷ്യം കണ്ടും സ്‌കോര്‍: 2-0
പെനാല്‍റ്റി 5: ഇത്തവണ ലക്ഷ്യം കണ്ടു ബംഗാള്‍. സ്‌കോര്‍: 2-1
പെനാല്‍റ്റി 6: കേരളം ഇത്തവണയും ലക്ഷ്യം കണ്ടു. സ്‌കോര്‍: 3-1
പെനാല്‍റ്റി 7: ബംഗാള്‍ ഇത്തവണയും ലക്ഷ്യം കണ്ടു. സ്‌കോര്‍: 3-2
അടുത്ത കിക്കെടുത്ത കേരളം തങ്ങളുടെ ദാഹത്തിന് ശമനം വരുത്തി. 4-2 സ്‌കോറില്‍ സന്തോഷ് ട്രോഫി കിരീടം നാട്ടിലേക്ക് കയറ്റി കേരളം ബംഗാളില്‍ നിന്നും തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."