തിരുവനന്തപുരത്ത് പാറമടയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു
കിളിമാനൂര്‍(തിരുവനന്തപുരം): തിരുവനന്തപുരം മടവൂര്‍ ഞാറയില്‍കോണം മൂന്നാം വിള ഇടപ്പാറ പാറമടയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണിവര്‍. മടവൂര്‍ ഞാറയില്‍കോണം മൂന്നാംവിള ഇടപ്പാറ കുടുംബത്തിലെ ഷിഹാന (17), സൈനബ (16), ജുമാന (15) എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. മൂന്ന് കുട്ടികളും അടുത്ത ബന്ധുക്കളാണ്. വൈകുന്നേരത്തോടെ അഞ്ച് കുട്ടികളുടെ സംഘമാണ് പാറ ക്വാറി കുളത്തില്‍ കുളിക്കാന്‍ എത്തിയത്. കുട്ടികളുടെ വല്യുമ്മ നസീമാബീവി ഇന്ന് രാവിലെ ഉംറക്ക് പോയിരുന്നു. ഇതിലേക്ക് ഒത്തുകൂടിയതായിരുന്ന കുട്ടികളും ബന്ധുക്കളും. മുങ്ങിമരിച്ച മൂന്നു കുട്ടികള്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നു. അവര്‍ നീന്തി ഉള്ളിലോട്ട് പോവുകയും കയത്തില്‍ പെടുകയുമായിരുന്നു. അപകടം കണ്ട പുറത്തുനിന്ന രണ്ടു കുട്ടികള്‍ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പള്ളിക്കല്‍ പോലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."