നീണ്ട 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം സഊദിയില്‍ തങ്ങളുടെ വിമാനം ഇറക്കി ഇറാഖ്
നിസാര്‍ കലയത്ത്്
ജിദ്ദ: നീണ്ട 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം സഊദിയില്‍ തങ്ങളുടെ വിമാനം ഇറക്കി ഇറാഖ് എയര്‍ലൈന്‍സ്. ആദ്യ വിമാനമാണ് റിയാദിലെത്തിയത്. ചരിത്ര നിമിഷത്തിന്റെ സന്തോഷം ഇറാഖ് പൈലറ്റ് കോക്പിറ്റില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാസൗകര്യം വര്‍ധിക്കുന്നതിനുള്ള സൂചനയായി ഇതുസംബന്ധിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്?. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറക്കുമ്പോള്‍ പൈലറ്റ് ഇറാഖി പതാക വീശുന്നതും ദൃശ്യത്തില്‍ കാണാം.
സഊദിയില്‍ നിന്ന് സഊദി എയര്‍ലൈന്‍സും നാസ് എയറും ഇറാഖിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങിയതിന് തുടര്‍ച്ചയാണ് ഇറാഖ് എയര്‍ലൈന്‍സിന്റെ റിയാദ് യാത്ര. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും ഇറാഖ് അധികൃതര്‍ വ്യക്തമാക്കി.
2017 ഒക്ടോബര്‍ 31നാണ് സഊദി എയര്‍ലൈന്‍സ് ബഗ്ദാദ് സര്‍വീസ് പുനഃരാരംഭിച്ചത്. കൂടാതെ മാര്‍ച്ച് 19ന് ഇറാഖ് കുര്‍ദിസ്ഥാനിലെ ഇര്‍ബീലിലേക്കും സഊദിയ സര്‍വീസ് ആരംഭിച്ചിരുന്നു. റിയാദിലെത്തിയ ആദ്യ ഇറാഖ് വിമാനത്തിലെ ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും ഊഷ്മളമായ സ്വീകരണമാണ് സഊദി അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും പൈലറ്റ് സന്ദേശത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."