അക്ഷരങ്ങളില്‍ മാത്രമല്ല അറിവുകള്‍
അറിവുകള്‍ അക്ഷരങ്ങളില്‍ മാത്രം സന്നിവേശിക്കപ്പെട്ടതാണെന്ന ചിന്താധാരകൂടുതല്‍ ശക്തിയാര്‍ജിക്കുബോള്‍ നിഷ്ടമാവുന്നത് ജ്ഞാനാന്വേഷണങ്ങളുടെ ബഹുമുഖ മേഖലകളും മാനങ്ങളുമാണ്. പഠനം പാഠപുസ്തകളിലും അച്ചടിമഷിയിലും മാത്രം ഒതുക്കപ്പെട്ടപ്പോള്‍ അറിവിന്റെ ലോകം ഗ്രന്ഥതാളുകളില്‍ മാത്രമാണെന്ന ചിന്ത ക്രൂരമായി ചിത്രീകരിക്കപ്പെട്ടു.
പത്ത് മാസം നീണ്ടു നിന്ന പഠനാഭ്യാസമുറകള്‍ക്ക് വിശ്രമം അനുവദിച്ച് രണ്ട് മാസ കാലാവധിക്കുള്ള ബെല്‍ നാദം മുഴങ്ങിയ ഈയൊരു സന്ദര്‍ഭത്തിലാണ് ഇത്തരത്തിലുളെളാരു എഴുത്തിനും വായനക്കും കൂടുതല്‍ പ്രസക്തി. അറിവിന്റെ അപാര സാന്നിധ്യം പ്രകൃതിയുടെ ഓരോ അടരുകളിലുമെന്നത് സത്യം, ഒരായുസ് മുഴുവന്‍ വായിച്ച് തീര്‍ത്താലും എങ്ങുമെത്താത്ത അസംഖ്യം വിജ്ഞാന ഏടുകളാല്‍ സമ്പന്നവും സുന്ദരവുമാണ് തൊട്ടറിയാവുന്ന പഠനത്തിന്റെ ഈ മഹാ കളരി.
പക്ഷേ, മണ്ണും മാനവും, നാടും തോടും, പാടങ്ങളും തൊടികളും കളി ചിരികളും തമാശകളുമെല്ലാം നിഷേധിക്കപ്പെട്ട പുതിയ ബാല്യങ്ങള്‍ വിദ്യ നിഷേധിക്കപ്പെടലിന്റെ വേറൊരു ഇരകളാണ്. 60 ദിവസത്തെ അവധി വേളകളില്‍ 6000ത്തിലേറെ പദ്ധതികളുമായി കുഞ്ഞു ബാല്യങ്ങളുടെ കുഞ്ഞുതലച്ചോറില്‍ സങ്കീര്‍ണതകള്‍ കുത്തിനിറയ്ക്കുബോള്‍ വിശാലമായ കാഴ്ചകളുടെ അനന്ത തീരങ്ങളാണ് അവര്‍ക്ക് മുന്നില്‍ വിദ്യാഭ്യാസത്തിന്റെ നവ ചിന്തകളില്‍ അക്ഷരങ്ങള്‍ രക്ഷയില്ലാത്ത നുകം പേറലുകളാണെന്ന് പുതുതലമുറക്ക് തോന്നിത്തുടങ്ങിയാല്‍ അക്ഷരങ്ങളോട് ചെയ്യുന്ന മഹാ അപരാധമാവുംഅത്.
അത് കൊണ്ട് വിദ്യാര്‍ഥിത്വത്തിന്റെ ചിറകുകള്‍ക്ക് സങ്കുചിതമായ പരിധി നിശ്ചയിച്ചു കൂട, കൂട്ടിലിട്ട തത്തയുടെ സൗന്ദര്യം നാം ആസ്വദിക്കുമ്പോഴും ആവശ്യത്തിലധികം അതിന് ഊണും വെളളവും നല്‍കി വളര്‍ത്തുമ്പോഴും ഓര്‍ക്കുക, സ്വാതന്ത്ര്യത്തിന്റെ വിവക്ഷ അതല്ല.' ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ '. നമ്മുടെ മക്കള്‍ പറക്കട്ടെ, മണ്ണും വിണ്ണും അവരുമറിയട്ടെ, അവരുടെ ദേഹത്തും ചളി പുരളട്ടെ, നാട്ടിലെ തോട്ടിലും പുഴയിലും അവരും തിമര്‍ത്തുല്ലസിക്കട്ടെ, കളിചിരികളാല്‍ അവരുടെ മനസ്സും ആഹ്ലാദഭരിതമാവട്ടെ. അങ്ങിനെ, അറിവിന്റെ വിഭിന്ന മേഖലകളില്‍ അവരും പാദമൂന്നട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."