HOME
DETAILS

പാശ്ചാത്യരും സലഫികളും തകര്‍ന്ന പ്രണയത്തിന്റെ കഥ

  
backup
April 02 2018 | 01:04 AM

pashchathyrum-salafikalum

2018 മാര്‍ച്ച് 22 ന് വാഷിങ്ടണ്‍ പോസ്റ്റുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ അഭിമുഖം പൊതു സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. വഹാബിസം പ്രചരിപ്പിച്ചത് പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണെന്ന സത്യം പരസ്യമായി സമ്മതിച്ചിരിക്കുന്നു. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് ആഗോളതലത്തില്‍ വഹാബി പ്രസ്ഥാനത്തിന്റെ വ്യാപനം സംഭവിച്ചതെന്നാണ് സഊദി രാജകുമാരന്‍ വെളിപ്പെടത്തിയിരിക്കുന്നത്. പുതിയ ഐ.എസ് കാലത്ത് വഹാബി ഐഡിയോളജിയെ വലിയ ഭീഷണിയായി കാണുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തന്നെയാണ്, ഒരു ഘട്ടത്തില്‍ വഹാബിസത്തെ വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുത്തതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണിപ്പോള്‍. വഹാബിസത്തെ പച്ചയ്ക്കു പ്രണയിക്കുകയും വാരിപ്പുണര്‍ന്നു ആശ്ലേഷിക്കുകയും അതോടൊപ്പം ശയ്യപങ്കിടുകയും ചെയ്തവരാണ് പാശ്ചാത്യര്‍. പക്ഷേ, ആ ബന്ധത്തിലുണ്ടായ ഉല്‍പന്നങ്ങള്‍ രൗദ്രഭാവം പൂണ്ടു, പെറ്റവരെയും പോറ്റിയവരെയുമടക്കം കൊന്നുതള്ളാന്‍ തുടങ്ങി. അതിന്റെ നൊമ്പരങ്ങളാണ് പടിഞ്ഞാറിന്റെ പുതിയ വഹാബി വിരോധവും സഊദിയുടെ കുറ്റസമ്മതങ്ങളും.
വഹാബിസം ഒരു നവോത്ഥാന പ്രസ്ഥാനമാണെന്ന് ലോകമാകെ തെറ്റിദ്ധരിച്ച കാലഘട്ടമുണ്ടായിരുന്നു. വഹാബി പ്യൂരിട്ടാനിസത്തെ പൂമാലയിട്ടു സ്വീകരിക്കാനും, അതിന്റെ വിപ്ലവവീര്യത്തെ കുറിച്ച് അപദാനങ്ങള്‍ വാഴ്ത്താനും അന്ന് പാശ്ചാത്യ-പൗരസ്ത്യ ശക്തികളെല്ലാം മത്സരിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ, സാമ്രാജ്യത്വ ശക്തികള്‍ വഹാബീ മൂവ്‌മെന്റിനും അതിന്റെ നായകന്മാര്‍ക്കും ഫണ്ടും പണവും നല്‍കി പ്രോത്സാഹിപ്പിച്ചതിന്റെ രേഖകള്‍ ചരിത്രാന്വേഷകര്‍ക്കു കണ്ടെത്താനാവും. പക്ഷേ, ജന്മം നല്‍കിയവരെയും പോറ്റി വളര്‍ത്തിയവരെയും തിരിഞ്ഞുകൊത്തുന്ന ഭീകരാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് വഹാബിസവും അതിന്റെ ഉപഘടകങ്ങളും. ആഗോള സമൂഹത്തിന്റെ ഉറക്കംകെടുത്തുന്നഅവസ്ഥയിലേക്ക് അവയിന്നു വളര്‍ന്നിരിക്കുന്നു. ഐ.എസ്, അല്‍ഖാഇദ, ബൊക്കോഹറാം, ലഷ്‌കറെ ത്വയ്ബ തുടങ്ങിയവ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തെ മുഴുവന്‍ ലക്ഷ്യം വയ്ക്കുന്ന ഭീകര സംഘടനകളായി വളര്‍ന്നത് വലിയ ഞെട്ടലോടെയാണ് ലോകം നോക്കിക്കാണുന്നത്. ഈ ഭീകര സംഘങ്ങളെല്ലാം ആശയങ്ങള്‍ സ്വീകരിച്ചത് വഹാബീ പ്രസ്ഥാനത്തില്‍ നിന്നാണെന്ന് ഇന്ന് ലോകമാകെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.
ഇന്ന് മുസ്‌ലിം ലോകം അനുഭവിക്കുന്ന എല്ലാപ്രശ്‌നങ്ങളുടെ അടിവേരും കിടക്കുന്നത് വഹാബിസവും സാമ്രാജ്യത്വ ശക്തികളും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഭൂമികയിലാണ്. എ.ഡി. 1288 മുതല്‍ മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വം ഉസ്മാനിയ്യാ ഖിലാഫത്തി (ഒട്ടോമന്‍ എംബയര്‍)ന്റെ കൈകളിലായിരുന്നല്ലോ. എന്തൊക്കെ ന്യൂനതകളും കുറവുകളും ചൂണ്ടിക്കാണിച്ചാലും മുസ്‌ലിം ലോകത്തെ രാഷ്ട്രീയമായി ഒരു ചരടില്‍ കോര്‍ത്തിണക്കിയത് ഉസ്മാനിയ്യാ ഖിലാഫത്താണെന്നു സമ്മതിക്കാതെ വയ്യ. പിന്നീട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളര്‍ന്നുവന്ന ബ്രിട്ടനു മുന്നില്‍ ഒരു വലിയ തടസ്സമായി മാറിയത് ഉസ്മാനികളായിരുന്നു. അതുകൊണ്ട് തന്നെ അധിനിവേശത്തിന്റെ കഴുകക്കണ്ണുകളുമായി മുസ്‌ലിം ലോകത്തേക്കു നോട്ടമിട്ട ബ്രിട്ടന് ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കല്‍ അനിവാര്യമായിരുന്നു. അതിനു വേണ്ടി അവര്‍ നിരവധി പദ്ധതികളാവിഷ്‌കരിക്കുകയും ചാരസംഘങ്ങളെ പറഞ്ഞുവിടുകയും ചെയ്തു. അതിലൊന്നാണ് വഹാബിസം.
മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നത്രെ വഹാബിസത്തിന്റെ പിറവി. എ.ഡി. 1724-ല്‍ 'വഹാബീ ശൈഖ്' ബസ്വറയിലെത്തിയ സമയത്തു തന്നെയാണ് ഹംഫറും അവിടെ എത്തുന്നത്. മുസ്‌ലിംകളെ പാരമ്പര്യത്തില്‍ നിന്നടര്‍ത്തിമാറ്റി സാമ്രാജ്യത്തിന്റെ ആശ്രിതരാക്കിത്തീര്‍ക്കാന്‍ അവര്‍ നടത്തിയ ഉപജാപങ്ങള്‍ 'മുദാക്കിറാത്തു മിസ്റ്റര്‍ ഹംഫര്‍', 'അല്‍ ജാസൂസുല്‍ ബരീത്വാനി ഫീ ബിലാദില്‍ ഇസ്‌ലാമിയ്യ' (Colonization Idea Mr. Humphry's Memories: The English spy in Islamic cotnries) പോലുള്ള ഗ്രന്ഥങ്ങളില്‍ വായിക്കാനാകും.


1737-ല്‍ രാഷ്ട്രീയ രൂപം സ്വീകരിച്ച വഹാബിസത്തെയാണ് ഇസ്‌ലാമിക ഖിലാഫത്തിനെതിരേ കലാപം സൃഷ്ടിക്കാനും പ്രക്ഷോഭം ഇളക്കിവിടാനും ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയത്. സാമ്രാജ്യത്വ തല്‍പരനായ ഇബ്‌നു സഊദും ശൈഖ് നജ്ദിയും 1760-ല്‍ ഒരു വഹാബീ രാഷ്ട്രം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയപ്പോള്‍ അവരെ സഹായിക്കാനെത്തിയത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയായിരുന്നു. ഈ സഹായത്തിന്റെ ബലത്തിലായിരുന്നു തുര്‍ക്കി ഖിലാഫത്തിനെതിരേ വഹാബികള്‍ കലാപത്തിനൊരുങ്ങിയതും വിശുദ്ധ ഹിജാസില്‍ നരനായാട്ടു നടത്തി പുതിയൊരു രാഷ്ട്രം സ്ഥാപിച്ചതും. 1915-ല്‍ വഹാബീ രാഷ്ട്രനായകന്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ്, ബ്രിട്ടന്റെ പൊളിറ്റിക്കല്‍ ഓഫീസര്‍ സര്‍ പെഴ്‌സി കോക്‌സുമായി ഉടമ്പടി ഉണ്ടാക്കുകയും ബ്രിട്ടീഷ് മേധാവി ഫീല്‍ബയെ ഉപദേശകനാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാംലോക യുദ്ധത്തില്‍ ഉസ്മാനിയ്യാ ഖിലാഫത്തിനെതിരേ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ മാസംതോറും 25,000 ഡോളര്‍ ഇബ്‌നു സഊദ് കൈപറ്റിയിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകള്‍ വ്യക്തമാക്കുന്നു. (The middle etsa a htsiory Sidney Ntteletion Fisher, P575). ലോക മുസ്‌ലിംകളുടെ രോഷം മുഴുവന്‍ ബ്രിട്ടനെതിരേ ആളിക്കത്തിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് അവരുമായി വഹാബികള്‍ കൈകോര്‍ത്തത്. ഒന്നാംലോക യുദ്ധ (1914-1918)ത്തില്‍ തുര്‍ക്കി ഖിലാഫത്തിനെതിരേ ബ്രിട്ടനെ സഹായിക്കുകയും സാമ്രാജ്യത്വ ശക്തികളുടെ വിജയത്തില്‍ ആഹ്ലാദിക്കുകയുമായിരുന്നു വഹാബികള്‍. യുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിം ലോകത്തെ കഷ്ണം കഷ്ണമാക്കി വീതിച്ചെടുത്തു. ഫലസ്തീന്‍ അടക്കമുള്ള പ്രദേശങ്ങള്‍ ബ്രിട്ടനു ലഭിച്ചു. അതോടെ ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാള്‍ഫര്‍ പ്രഖ്യാപിച്ചു. 1919-1945 കാലത്ത് 4,50,000 ജൂതന്മാരെ ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ കൊണ്ടുവന്നു അറബികളുടെ നെഞ്ചത്തു കയറ്റിയിരുത്തി. ആ സമയത്തെല്ലാം ബ്രിട്ടീഷ് സാമ്രാജ്യത്തിനു ഓശാന പാടുകയായിരുന്നു വഹാബിസം.


എ.ഡി. 1192-ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കീഴടക്കിയതു മുതല്‍ 1917 വരെ ഇസ്‌ലാമിക ഖിലാഫത്തിന്റെ കൈയിലുണ്ടായിരുന്ന ഖുദ്‌സ് നഗരം സാമ്രാജ്യത്വ ശക്തികള്‍ തട്ടിയെടുക്കുന്നതിലും ഫലസ്തീന്‍ ജനതയെ അഭയാര്‍ഥികളാക്കി മാറ്റുന്നതിലും വഹാബിസത്തിനു ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം.  മുസ്‌ലിം മുഖ്യധാരക്കു നേരെ വഹാബികളെ കയറൂരിവിട്ടതും കൊലവിളി നടത്താന്‍ ധൈര്യം നല്‍കിയതും സാമ്രാജ്യത്വ ശക്തികളായിരുന്നു. ആദ്യം ബ്രിട്ടനും പിന്നീട് അമേരിക്കയും അവരെ ഉപയോഗപ്പെടുത്തി. ശീതയുദ്ധ കാലഘട്ടത്തില്‍ സോവിയറ്റ് യൂനിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മുസ്‌ലിംകള്‍ പോരാട്ടം തുടങ്ങിയപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അമേരിക്ക ഉപയോഗപ്പെടുത്തിയത് അവിടെ വളര്‍ന്നുവന്ന ചില വഹാബി ഗ്രൂപ്പുകളെയായിരുന്നു. സഊദിയിലെ വഹാബീ പാഠശാലയില്‍ നിന്നു പഠിച്ചിറങ്ങിയ ഉസാമാ ബിന്‍ലാദിനെ പോലുള്ളവര്‍ അഫ്ഗാനിസ്ഥാനിലെത്തുന്നതും താലിബാനിസം പിറവിയെടുക്കുന്നതുമെല്ലാം അങ്ങനെയാണ്. പഴയ വഹാബിസത്തിന്റെ പരിഛേദമാണ് താലിബാന്‍, ഐ.എസ്, ബെക്കോഹറാം തുടങ്ങിയ ഭീകര സംഘങ്ങള്‍. സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും ഇസ്‌ലാമിക മുഖം കൂടുതല്‍ വിശുദ്ധിയോടെ അവതരിപ്പിച്ച സൂഫികളുടെയും ഔലിയാക്കളുടെയും ഖാന്‍ഖാഹുകള്‍ക്കും മഖ്ബറകള്‍ക്കും നേരെ 'കര്‍സേവ' സംഘടിപ്പിച്ചുകൊണ്ടാണ് താലിബാനിസത്തിന്റെയും ഐ.എസിന്റെയുമെല്ലാം രഥയാത്ര ആരംഭിച്ചതുതന്നെ. ആദ്യഘട്ടത്തില്‍ അതിനു ഒത്താശ ചെയ്തു കൊടുത്തത് അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയാണ് എന്നത് അനിഷേധ്യ വസ്തുതയാണ്. ഈ കൂട്ടുകെട്ട് പിന്നീട് വഷളാവുകയും മറ്റൊരു നാടകത്തിനു വഴിമാറുകയും ചെയ്തു എന്നത് പുതിയ വര്‍ത്തമാനം. പ്രസ്തുത നാടകത്തിന്റെ തിരശ്ശീലക്കു പിന്നില്‍ പോലും ഒരു സമുദായത്തെ മൊത്തത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വേട്ടയാടാനുള്ള ഹിഡന്‍ അജണ്ടകള്‍ പതിയിരിക്കുന്നു എന്ന സംശയം ബലപ്പെട്ടു വരികയാണിപ്പോള്‍. എന്തുതന്നെയായാലും താലിബാന്‍, അല്‍ഖാഇദ, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ ഊര്‍ജം സ്വീകരിച്ചത് പാരമ്പര്യ ഇസ്‌ലാമില്‍ നിന്നായിരുന്നില്ല. ആരും അങ്ങനെ ആരോപിച്ചിട്ടുമില്ല. വഹാബിസമായിരുന്നു അവയുടെ ആശയ സ്രോതസ്സ്.


സഊദി കേന്ദ്രീകരിച്ചു വളര്‍ന്നു വന്ന റാഡിക്കല്‍ വഹാബിസവും ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച ലിബറല്‍ വഹാബിസവും സാമ്രാജ്യത്വ ശക്തികളുടെ തണലും തലോടലുമേറ്റു വളര്‍ന്നവ തന്നെയാണ്. ജമാലുദ്ദീന്‍ അഫ്ഗാനി(1838-1898), മുഹമ്മദ് അബ്ദു(1849-1905), റശീദ് രിള(1865-1935) തുടങ്ങിയവരാണല്ലോ ഇസ്‌ലാഹീ പ്രസ്ഥാനമെന്നറിയപ്പെടുന്ന ലിബറല്‍ വഹാബിസത്തിന്റെ ആചാര്യന്മാര്‍. ഈ ത്രിമൂര്‍ത്തികള്‍ സാമ്രജ്യത്വശക്തികളുമായി പരസ്യമായി തന്നെ കിടക്ക പങ്കിട്ടവരാണെന്ന് കണ്ടെത്താനാവും. ഇസ്‌ലാമിനകത്തേക്ക് അധിനിവേശത്തിന്റെ സാംസ്‌കാരിക അജന്‍ഡകള്‍ ഒളിച്ചുകടത്താന്‍ സാമ്രാജ്യത്വം പറഞ്ഞുവിട്ട മാസോണിസ്റ്റ് ചാരന്മാരായിരുന്നു ഈ ത്രിമൂര്‍ത്തികള്‍. the largtse world wide secret society (ഏറ്റവും വലിയ ആഗോള രഹസ്യസമൂഹം) എന്നാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കാ മാസോണിസത്തെ പരിചയപ്പെടുത്തുന്നത്. ഇസ്‌ലാമിനെ പൊളിച്ചെഴുതാന്‍ വേണ്ടി വലിയ സാമ്പത്തിക സഹായം തന്നെ ബ്രിട്ടന്‍ ഇവര്‍ക്കു നല്‍കി. ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി മിഷല്‍ ഇന്നസ് ആണത്രെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനു രശീദുരിളക്ക് സാമ്പത്തിക സഹായം നല്‍കിയത്. ഇതു മണത്തറിഞ്ഞ ഉസ്മാനീ ഗവര്‍ണര്‍ ഖേദിവ് ഇസ്മാഈല്‍, റശീദ് രിളയെ നാടുകടത്താന്‍ വരെ ഉത്തരവിട്ടു. ഈ ത്രിമൂര്‍ത്തികളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് ഹസനുല്‍ബന്നയുടെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ ഉള്‍പ്പെടെയുള്ളവ പിന്നീട് രംഗപ്രവേശം ചെയ്തത്. സാമ്രാജ്യത്വത്തിന്റെ ഈ മൂന്ന് അടുപ്പിന്‍കല്ലുകള്‍ തന്നെയാണ് കേരളത്തിലെ സലഫി-ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനം.


സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് ഫണ്ടുവാങ്ങി, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കരിമ്പിന്‍ തോട്ടത്തിലേക്ക് കാട്ടാനക്കൂട്ടങ്ങളെ പോലെ മദമിളകി വരികയായിരുന്നു വഹാബിസമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണിവിടെ. സഊദി രാജകുമാരന്‍ തന്നെ ഇപ്പോള്‍ അക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നു. ഇനി തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും വഴികളെ കുറിച്ചാണ് ആലോചിക്കേണ്ടത്, സാമ്രാജ്യത്വത്തിന്റെ ദല്ലാളന്മാരുടെ വാക്കുകളും വാദങ്ങളും കേട്ട് അതില്‍ വീണുപോയവരാണ്. അണികള്‍ ഐ.എസ് റിക്രൂട്ട്‌മെന്റില്‍ പെട്ടുപോവുന്നതും സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോവുന്നതും തടയണമെങ്കില്‍, കവലപ്രസംഗങ്ങളുടെ മണല്‍ കൂനകള്‍ മാത്രം മതിയാവില്ലെന്ന് ഇനിയെങ്കിലും സലഫീ-ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ തിരിച്ചറിയണം. അടിത്തറ ശരിപ്പെടുത്താതെ എത്രവലിയ മാനവികത പറഞ്ഞാലും, അവസാനം അത് തീവ്രവാദത്തിലേക്ക് എത്തുമെന്നത് ഈ പ്രസ്ഥാനങ്ങളുടെ അനുഭവമാണ്. അവര്‍ക്കു മുന്നില്‍ തിരിച്ചറിവിന്റെ പുതിയ വഴി തുറക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കുറ്റസമ്മതം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago