HOME
DETAILS

ഓഖി ദുരന്തബാധിതരെ സര്‍ക്കാര്‍ കബളിപ്പിച്ചു: ചെന്നിത്തല

  
backup
April 02 2018 | 01:04 AM

%e0%b4%93%e0%b4%96%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരന്തബാധിതരെ കബളിപ്പിക്കുകയായിരുന്നുവെന്ന ക്രൂരസത്യമാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓഖി ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും കേവലം 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ ഫിഷറീസ് മന്ത്രിയും സര്‍ക്കാരും ഇത്രയും നാള്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് തെളിയിക്കുന്നതാണിതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടെന്നാണ് ആര്‍ച്ച് ബിഷപ്പ് പറയുന്നത്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സംവിധാനം ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ മുഴുവന്‍ കെടുകാര്യസ്ഥതയാണെന്ന് ആര്‍ച്ച് ബിഷപ്പിന് പറയേണ്ടി വന്നത് അത്രയേറെ ഗുരുതരമായ വീഴ്ച സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കൊണ്ടാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം മന്ത്രിക്കും സര്‍ക്കാരിനുമാണ്.
തമിഴ്‌നാട്ടില്‍ ഓഖി ദുരന്തബാധിതര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും പത്ത് ലക്ഷം രൂപ നിക്ഷേപവുമായി കൊടുത്തപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയട്ടെ, തിരക്കാണ് എന്നൊക്കെയുള്ള മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago